92 കിലോയിൽ നിന്ന് 81 ലേക്ക്; സമീറ റെഡ്ഡി ശരീരഭാരം കുറച്ചത് ഇങ്ങനെ

92 കിലോയുണ്ടായിരുന്ന ഭാരം ഒരു വർഷം കൊണ്ടാണ് സമീറ 81ൽ എത്തിച്ചത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും ആരാധകർക്ക് ഇപ്പോഴും പ്രിയങ്കരിയാണ് സമീറ റെഡ്ഡി. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാവാറുണ്ട്. ഇപ്പോൾ 11 കിലോ ഭാരം കുറച്ചതിനെക്കുറിച്ചുള്ള താരത്തിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 92 കിലോയുണ്ടായിരുന്ന ഭാരം ഒരു വർഷം കൊണ്ടാണ് സമീറ 81ൽ എത്തിച്ചത്. തന്റേ മേക്കോവർ യാത്രയെക്കുറിച്ചാണ് താരത്തിന്റെ കുറിപ്പ്. 

ഒരു വർഷത്തിൽ 11 കിലോ

ഭക്ഷണം നിയന്ത്രിച്ചും ചിട്ടയായ വ്യായാമത്തിലൂടെയുമാണ് സമീറ ശരീരഭാരം കുറച്ചത്. കഴിഞ്ഞ വർഷമാണ് ഞാനെന്റെ ഫ്റ്റ്നസിനെക്കുറിച്ച് കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത്. അന്ന് എനിക്ക് 92 കിലോയാണ് ഭാരം. ഇന്ന് ഞാൻ 81 കിലോയാ​ണ്. ശരീരഭാരം കുറഞ്ഞതിനേക്കാൾ സന്തോഷം  എനർജി ലെവൽ കൂട്ടാൻ കഴിഞ്ഞതിലാണ്. എന്നു പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. 

സമീറയെ സഹായിച്ച കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാൻ തന്നെ സഹായിച്ച കാര്യങ്ങൾ അക്കമിട്ട് നിരത്താനും താരം മറന്നില്ല. ഫിറ്റ്നസ്സ് വ്യായാമങ്ങളും മാനസികമായ തയാറെടുപ്പുകളുമൊക്കെ ഇതിനായി വേണ്ടിവന്നു എന്നാണ് താരം പറയുന്നത്. പ്രശ്നങ്ങളെ വളരെ കൂളായി നോക്കിക്കണ്ട് പോസിറ്റീവ് ചിന്തകൾക്ക്‌ മനസ്സിൽ കൂടുതൽ ഇടം നൽകി. എപ്പോഴും പോസിറ്റീവായി ഇരിക്കാൻ ശ്രമിച്ചു.  ഫാസ്റ്റിങ്ങും രാത്രി വൈകിയുള്ള സ്‌നാക്ക്സിലേക്കുള്ള ഒതുങ്ങിക്കൂടലും ഒരു അനുഭവം തന്നെയായിരുന്നു. വ്യായാമങ്ങൾ, സ്പോർട്സ്, ഫുഡ് ഡയറ്റ് അങ്ങനെ എല്ലാത്തിലും ശ്രദ്ധ കൊടുത്തു. ഇതെല്ലാം കൃത്യമായി ചെയ്യുന്നുണ്ടെന്ന് തന്റെ പങ്കാളി ചെക്ക് ചെയ്യുന്നുണ്ടായിരുന്നു എന്നും താരം പറയുന്നു. 

ഇത്തരമൊരു ഡയറ്റ് പ്ലാൻ മുന്നോട്ടു കൊണ്ടു പോകുമ്പോഴൊക്കെ നെഗറ്റീവ് വിഷയങ്ങളെ നെഗറ്റീവ് ആയി അഭിമുഖീകരിക്കാൻ തോന്നും. എന്നാൽ ഈ സമയം നെഗറ്റീവ് വിഷയങ്ങളെയും ചിന്തകളെയും പൂർണമായും മാറ്റിനിർത്തി. മനസിനെ എപ്പോഴും പോസിറ്റീവായി നിലനിർത്തുക എന്നത് ആദ്യമൊരു വെല്ലുവിളിയും പിന്നീടൊരു ശീലവുമായിരിക്കും.- എന്നാണ് സമീറയുടെ വാക്കുകൾ. തനിക്കൊപ്പം നിന്ന എല്ലാവർക്കും താരം നന്ദി പറയാൻ മറന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com