മോഹന്‍ലാലിന്റെ റാമിന് രണ്ട് ഭാഗങ്ങള്‍, കൂടെ അന്യഭാഷയിലെ പ്രമുഖതാരവും; പാന്‍ ഇന്ത്യന്‍ സിനിമയെന്ന് റിപ്പോര്‍ട്ട്

അന്യഭാഷയിലെ പ്രമുഖ താരത്തെ സിനിമയിലേക്ക് എത്തിക്കാനും അണിയറ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ലയാളത്തിലെ സൂപ്പര്‍ഹിറ്റ് ജോഡികളാണ് മോഹന്‍ലാലും ജീത്തു ജോസഫ്. ഇരുവരും കൈകോര്‍ത്തപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്നിട്ടുണ്ട്. ദൃശ്യത്തിനു പിന്നാലെ ഇരുവരും റാം എന്ന സിനിമയിക്കായാണ് ഒന്നിക്കാനിരുന്നത്. 2020ല്‍ ചിത്രീകരണവും ആരംഭിച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് റാമിനെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുക്കുന്ന ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

വന്‍ ബജറ്റില്‍ ഒരുക്കു ചിത്രം ഒരുപാട് മാറ്റങ്ങളോടെയാവും എത്തുക. റാം 1, റാം 2 എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ചിത്രത്തിനുണ്ടാകും. അന്യഭാഷയിലെ പ്രമുഖ താരത്തെ സിനിമയിലേക്ക് എത്തിക്കാനും അണിയറ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട്. പദ്ധതി പ്രകാരം മുന്നോട്ടുപോയാൽ വൈകാതെ ചിത്രത്തിന്റെ യുകെയിലെ ഷെഡ്യൂള്‍ ആരംഭിക്കും. 

തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇവരെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ മൂന്നു ചിത്രങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ദൃശ്യം 1, ദൃശ്യം 2, 12th മാന്‍. മൂന്നു ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com