'റോക്കട്രി കാണേണ്ട ചിത്രം, മികച്ച സംവിധായകർക്ക് ഒപ്പമാണ് സ്ഥാനമെന്ന് മാധവൻ തെളിയിച്ചു'; പ്രശംസിച്ച് രജനീകാന്ത്

'നമ്പി നാരായണന്റെ കഥ വളരെ റിയലിസ്റ്റിക് ആയി മാധവൻ അവതരിപ്പിച്ചു'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

'റോക്കട്രി: ദി നമ്പി എഫക്റ്റി'ലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടൻ ആർ മാധവൻ‌. നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. ഇപ്പോൾ മാധവനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സൂപ്പർതാരം രജനീകാന്ത്. മികച്ച സംവിധായകർക്കൊപ്പമാണ് മാധവന്റെ സ്ഥാനം എന്ന് അദ്ദേഹം ഈ ചിത്രത്തിലൂടെ തെളിയിച്ചു എന്നാണ് രജനീകാന്ത് കുറിച്ചത്. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് റോക്കട്രി എന്നും അദ്ദേഹം വ്യക്തമാക്കി. 
 
'എല്ലാവരും തീർച്ചയായും കണ്ടിയിരിക്കേണ്ട ചിത്രമാണ് റോക്കട്രി. പ്രത്യേകിച്ച് യുവാക്കൾ. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി നിരവധി കഷ്ടപ്പാടുകൾ സഹിക്കുകയും ത്യാഗം ചെയ്യുകയും ചെയ്ത പത്മഭൂഷൺ ഡോ.നമ്പി നാരായണന്റെ കഥ വളരെ റിയലിസ്റ്റിക് ആയി മാധവൻ അവതരിപ്പിച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായകർക്ക് ഒപ്പമാണ് മാധവൻ എന്ന് തെളിയിച്ചു. ഇത്തരം ഒരു സിനിമ തന്നതിന് നന്ദി, ഒപ്പം അഭിനന്ദനങ്ങളും.'- രജനീകാന്ത് കുറിച്ചു. 

കഴിഞ്ഞ ദിവസം തിയറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നമ്പി നാരായണന്റെ റോളിലാണ് മാധവൻ എത്തുന്നത്. കൂടാതെ തിരക്കഥ ഒരുക്കിയിരിക്കുന്നതും മാധവനാണ്. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് റോക്കട്രി ദ നമ്പി എഫക്റ്റിൽ പറയുന്നത് . നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'വെള്ളം' സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com