'ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്', പൃഥ്വിരാജിനോട് സംയുക്ത

ലയാളി പ്രേക്ഷകർ കടുവയെ നെഞ്ചിലേറ്റിയതിനു പിന്നാലെ തന്റെ അച്ചായന് ഒരു കത്തെഴുതിയിരിക്കുകയാണ് എൽസ
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ച മാസ് ആക്ഷൻ ചിത്രം കടുവ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിൽ സംയുക്ത മേനോനാണ് നായികയായി എത്തുന്നത്. എൽസ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മലയാളി പ്രേക്ഷകർ കടുവയെ നെഞ്ചിലേറ്റിയതിനു പിന്നാലെ തന്റെ അച്ചായന് ഒരു കത്തെഴുതിയിരിക്കുകയാണ് എൽസ. അച്ചായന്റെ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് താൻ നോക്കി നിന്നിട്ടുണ്ടെന്നും ഇന്ന് മലയാളം ആ തീയേ നെഞ്ചോട് ചേർക്കുന്നത് കാണുമ്പോൾ പറഞ്ഞാൽ തീരാത്ത സന്തോഷം മാത്രമെന്നുമാണ് സംയുക്ത കുറിച്ചത്. 

സംയുക്തയുടെ കുറിപ്പ് വായിക്കാം

അച്ചായാ,
കയ്യിൽ ഒതുങ്ങാതെ എല്ലാം ഒടുങ്ങും എന്ന് തോന്നുമ്പോഴും , കേസ് ജയിക്കാൻ ഇത്രേം ഒക്കെ വേണോ എന്ന് ചോദിക്കുമ്പോഴും , ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട് . കടന്നു പോയതിനെല്ലാം ഇപ്പുറം , ഇന്ന് മലയാളം ആ തീയേ നെഞ്ചോട് ചേർക്കുന്നത് കാണുമ്പോൾ പറഞ്ഞാൽ തീരാത്ത സന്തോഷം മാത്രം. ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങൾക്കാണ്. ആൾക്കൂട്ടങ്ങൾക്കിപ്പുറത് തികഞ്ഞ സ്‌നേഹത്തോടെ, മനസ്സ് നിറഞ്ഞ ചിരിയോടെ, ചെന്നായ് കൂട്ടങ്ങളെ വിറപ്പിക്കുന്ന വീറും വാശിയും ആവാഹിച്ച ആൾരൂപമായ കടുവയെ കൗതുകത്തോടെ നോക്കി നിന്നുകൊണ്ട്, ഞാനുമുണ്ട് ..
സ്വന്തം,
എൽസ

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com