'ഞാൻ പുതിയ വ്യക്തിയായി, സന്തോഷമുണ്ട്'; വിവാഹമോചനത്തിനു ശേഷമുണ്ടായ മാറ്റത്തെക്കുറിച്ച് നാ​ഗ ചൈതന്യ

വിവാഹമോചനത്തിനു ശേഷം തനിക്കുണ്ടായ മാറ്റത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നാ​ഗ ചൈതന്യ
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ട താരജോഡികളായിരുന്നു നാ​ഗ ചൈതന്യയും സാമന്തയും. ഇരുവരുടേയും വേർപിരിയൽ ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാൽ തങ്ങളുടെ ജീവിതവുമായി മുന്നോട്ടുപോവുകയാണ് രണ്ടുപേരും. ഇപ്പോൾ വിവാഹമോചനത്തിനു ശേഷം തനിക്കുണ്ടായ മാറ്റത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നാ​ഗ ചൈതന്യ. 

കോവിഡ് സാഹചര്യങ്ങളും വിവാഹമോചനവും എങ്ങനെയാണ് ബാധിച്ചത് എന്നായിരുന്നു ചോദ്യം. തൻ്റെ ജീവിതത്തിലെ എറ്റവും വിഷമകരമായ ഘട്ടമായിരുന്നു എന്നാണ് താരം പ്രതികരിച്ചത്. ഒരു വ്യക്തി എന്ന നിലയിൽ താൻ വളരെ അധികം മാറിയെന്നും ദേശിയ മാധ്യമത്തിനോട് നാ​ഗ ചൈതന്യ പറഞ്ഞു. ഈ കാലഘട്ടത്തിൽ വ്യക്തിപരമായി ഞാൻ ഏറെ മാറി. മുൻപ് എനിക്ക് അധികം തുറന്നു പറയാൻ സാധിക്കുമായിരുന്നില്ല. പക്ഷേ ഇപ്പോൾ എനിക്കതിന് സാധിക്കുന്നുണ്ട്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തനിക്ക് കൂടുതൽ അടുപ്പം തോന്നുന്നുണ്ടെന്നും, തന്നെ ഒരു പുതിയ വ്യക്തിയായി കാണാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട് .- നാ​ഗ ചൈതന്യ പറഞ്ഞു. 

നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2021 ഒക്ടോബര്‍ 2 നാണ് സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു 2017ല്‍ ഇരുവരും വിവാഹിതരായത്. ആമിർ ഖാൻ നായകനായി എത്തുന്ന ലാൽ സിങ് ഛദ്ദയാണ് നാ​ഗ ചൈതന്യയുടെ പുതിയ ചിത്രം. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com