ന​ഗ്നയായി കാണണമെന്ന് സന്ദേശം; ശക്തമായ മറുപടിയുമായി നടി തിലോത്തമ ഷോം

നടി റൈത്താഷ റാത്തോറിനെപ്പോലെ  നിങ്ങളെ നഗ്നയായി കാണണമെന്നായിരുന്നു സന്ദേശം
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ശ്ലീല സന്ദേശം അയച്ച ആൾക്ക് മറുപടിയുമായി നടി തിലോത്തമ ഷോം. ന​ഗ്നയായി കാണണമെന്നായിരുന്നു ഒരാൾ തിലോത്തമയ്ക്ക് സന്ദേശം അയച്ചത്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് താരം മറുപടി കുറിച്ചത്. ഇത്തരം സന്ദേശങ്ങൾ തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ തിലോത്തമ ന​ഗ്നതയുടെ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിച്ചത്. 

നടി റൈത്താഷ റാത്തോറിനെപ്പോലെ  നിങ്ങളെ നഗ്നയായി കാണണമെന്നായിരുന്നു സന്ദേശം. റൈത്താഷ കഴിഞ്ഞ ദിവസം തന്റെ ന​ഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഖിസ്സ എന്ന ചിത്രത്തിലെ ഒരു രം​ഗം ഓർമിച്ചുകൊണ്ടാണ് തിലോത്തമ അതിനു മറുപടി പറഞ്ഞത്. പ്രതിഷേധങ്ങളിലും രാഷ്ട്രീയത്തിലും നഗ്നതയുടെ ശക്തി എന്തെന്ന് താൻ അറിഞ്ഞത് ഈ രം​ഗത്തിലൂടെയാണ് എന്നാണ് തിലോത്തമ കുറിച്ചത്. 

തിലോത്തമ ഷോമിന്റെ കുറിപ്പ് വായിക്കാം

‘‘എന്തുകൊണ്ടാണ് ഈ സന്ദേശവും ഇതിലെ ലൈക്കുകളും എന്നെ ഇത്രയധികം അസ്വസ്ഥതപ്പെടുത്തിയത്? ഒരു പ്രഫഷനലെന്ന നിലയിൽ ഞാൻ സ്‌ക്രീനിൽ ഇന്റിമേറ്റ് സീനുകളും നഗ്നരംഗങ്ങളും അവതരിപ്പിക്കുന്നതു കൊണ്ടാണോ? ഖിസ്സയിൽ പിതാവിന്റെ കഥാപാത്രത്തിനു മുന്നിൽ ന​ഗ്നയായി നിന്ന് എന്റെ മാറിടത്തെക്കുറിച്ചും ശരീരത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു രം​ഗമുണ്ടായിരുന്നു. എന്റെ മാറിടം സ്ക്രീനിൽ കണ്ടപ്പോൾ, ആരോ എന്നെ നിരീക്ഷിക്കുന്നുവെന്ന ഞെട്ടിക്കുന്ന തോന്നലായിരുന്നു എനിക്ക് ആദ്യമുണ്ടായത്. മുലക്കണ്ണുകളെ കണ്ണുകൾ പോലെയാണ് തോന്നിയത്. എന്നെ ഞാൻ തന്നെ നോക്കുന്നതുപോലെ.  

സിനിമ റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ മറ്റുള്ളവർ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിക്കാതെയായി. പ്രതിഷേധങ്ങളിലും രാഷ്ട്രീയത്തിലും നഗ്നതയുടെ ശക്തി എന്തെന്ന് ആ നിമിഷത്തിലാണ് ഞാൻ അറിഞ്ഞത്. ഒരു ശരീരം എന്താണ് സംസാരിക്കുന്നത്, എന്തു മാന്യതയാണ് പ്രേക്ഷകൻ മനസ്സിലാക്കേണ്ടത്? നഗ്നത പ്രതിഷേധത്തിന്റെ, സാമൂഹികമുന്നേറ്റത്തിന്റെ, സ്വയം സ്വീകാര്യതയുടെ, സ്‌നേഹത്തിന്റെ ഉപകരണമാണ്. പ്രതിഷേധവും രാഷ്ട്രീയ പ്രവർത്തനവുമായി ബന്ധപ്പെട്ട് നഗ്നശരീരത്തിന്റെ ശക്തി ആ നിമിഷം ഞാൻ അറിഞ്ഞു. എന്താണ് ശരീരം നടത്തുന്ന ആശയവിനിമയം? എന്ത് ഔചിത്യമാണ് പ്രേക്ഷകൻ മനസ്സിലാക്കേണ്ടത്? താഴേത്തട്ട് മുതൽ സമൂഹത്തിന്റെ മുൻനിര പ്രതിഷേധങ്ങളിൽ വരെ സ്വയം അംഗീകരിക്കുന്നതിനും സ്നേഹിക്കുന്നതിനുമുള്ള ഒരു ഉപകരണമാണ് നഗ്നത. പക്ഷേ ഫെമിനിസ്റ്റുകളുടെ പ്രതിഷേധ വേദി ഒരേസമയം വിപുലീകരിക്കപ്പെടുകയും പുതുതലമുറ സൈബർ ആക്രമണങ്ങളാൽ വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിലും നമുക്ക് നമ്മുടേതായ രീതികളിലൂടെ മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന്  ആശംസിക്കുന്നു.’’

റൈത്താഷ റാത്തോറിനോട് അനുവാദം വാങ്ങിയിട്ടാണ് ഈ പോസ്റ്റിടുന്നതെന്നും തിലോത്തമ വ്യക്തമാക്കുന്നുണ്ട്. നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന നടിയാണ് തിലോത്തമ ഷോം. സർ എന്ന സിനിമയിലെ രത്ന എന്ന കഥാപാത്രം ഏറെ പ്രശസ്തമാണ്. എ ഡെത്ത് ഇൻ ദ് ​ഗുഞ്ച്, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലും ശക്തമായ വേഷം ചെയ്തു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com