നടൻ വിശാഖ് നായർ വിവാഹിതനായി, വധു ജയപ്രിയ; ചിത്രങ്ങൾ

വിശാഖിന്റെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ടൻ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയ നായർ ആണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിശാഖിന്റെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ വർഷം നവംബറിലാണ് വിശാഖിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. 

അരങ്ങേറ്റ ചിത്രമായ ആനന്ദം റിലീസ് ചെയ്ത് അഞ്ച് വർഷം പൂർത്തിയാകുന്ന വേളയിലാണ് വിശാഖ് തന്റെ വിവാഹവാർത്ത ആരാധകരുമായി പങ്കുവച്ചത്. ഒരുകൂട്ടം പുതുമുഖങ്ങളുമായി ​ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദം. കാമ്പസ് കഥ പറഞ്ഞ ചിത്രത്തിൽ വിശാഖിന്റെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പുത്തൻപണം, ചങ്ക്സ്, മാച്ച്ബോക്സ്, ആന അലറലോടലറൽ, ലോനപ്പന്റെ മാമോദീസ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com