ട്രോളിൽ വീഴാതെ സേതുരാമയ്യർ; നെറ്റ്ഫ്ളിക്സിൽ സൂപ്പർഹിറ്റ്, ലോക സിനിമകളിൽ നാലാമതായി 'സിബിഐ 5'

റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളിൽ 28.8 ലക്ഷം ആളുകളാണ് ചിത്രം കണ്ടത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

മ്മൂട്ടിയുടെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ സേതുരാമയ്യർ സിബിഐയുടെ അഞ്ചാം വരവ് സിനിമപ്രേമികൾ ആഘോഷമാക്കിയിരുന്നു. തിയറ്ററിനു പിന്നാലെ നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത സിബിഐ 5; ബ്രെയ്നിന് വൻ ട്രോൾ ആക്രമണമാണ് നേരിടേണ്ടിവന്നത്. മമ്മൂട്ടിയുടെ കൈ കെട്ടു മുതൽ സൗബിന്റെ കഥാപാത്രം വരെ ട്രോളിന് വിഷയമായി. എന്നാൽ ഈ ട്രോളുകൾക്കൊന്നും സിബിഐ 5നെ ബാധിച്ചിട്ടില്ല. നെറ്റ്ഫ്ളിക്സിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് മമ്മൂട്ടി ചിത്രം. 

ജൂൺ 13 മുതൽ 19 വരെയുള്ള കണക്കെടുത്താൽ ലോക സിനിമകളിൽ നാലാമതാണ് സിബിഐ 5ന്റെ സ്ഥാനം. റിലീസ് ചെയ്ത് തുടർച്ചയായി രണ്ടാമത്തെ ആഴ്ചയും സിബിഐ 5 നാലാം സ്ഥാനത്ത് തന്നെ തുടർന്നു. റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളിൽ 28.8 ലക്ഷം ആളുകളാണ് ചിത്രം കണ്ടത്. ഗൾഫ് രാജ്യങ്ങളിലും പാകിസ്ഥാൻ, മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സിബിഐ 5 ട്രെൻഡിങ്ങിലെത്തി. ദാ റോത്ത് ഓഫ് ഗോഡ്, സെൻതൗറോ, ഹേർട്ട് പരേഡ് എന്നീ ചിത്രങ്ങളാണ് സിബിഐ 5നു മുന്നിലുള്ളത്. ബോളിവുഡിൽ മികച്ച വിജയം നേടിയ ഭൂൽഭുലയ്യ 2വും ലിസ്റ്റിലുണ്ട്. ഇന്ത്യയിൽ ഈ ആഴ്ച ഒന്നാം സ്ഥാനത്താണ് ചിത്രം.

എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. സേതുരാമയ്യർ സിബിഐയുടെ ടീം അം​ഗമായ വിക്രമിന്റെ വേഷത്തിൽ ജ​ഗതിയും എത്തുയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com