ബാറ്റ്മാന്റെ ശബ്ദം നിലച്ചു; നടന്‍ കെവിന്‍ കോണ്‍റോയ് അന്തരിച്ചു

പ്രമുഖ ടെലിവിഷന്‍ സീരീസായ ബാറ്റ്മാന്‍; ദി അനിമേറ്റഡ് സീരീസിസില്‍ ബാറ്റ്മാന് ശബ്ദം നല്‍കിയതിലൂടെയാണ് കെവിന്‍ പ്രസിദ്ധനാകുന്നത്
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി


ഹോളിവുഡ് നടന്‍ കെവിന്‍ കോണ്‍റോയ് അന്തരിച്ചു. 66 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പ്രമുഖ ടെലിവിഷന്‍ സീരീസായ ബാറ്റ്മാന്‍; ദി അനിമേറ്റഡ് സീരീസിസില്‍ ബാറ്റ്മാന് ശബ്ദം നല്‍കിയതിലൂടെയാണ് കെവിന്‍ പ്രസിദ്ധനാകുന്നത്. 

ബാറ്റ്മാനായുള്ള കെവിന്റെ ശബ്ദം വലിയ അംഗീകാരമാണ് നേടിയത്. ഇപ്പോഴും പലരുടേയും മനസില്‍ കെവിനെയാണ് ബാറ്റ്മാനായി കാണുന്നത്. ഫോക്‌സ് കിഡ്‌സില്‍ 1992സെപ്റ്റംബര്‍ മുതല്‍ 1995 സെപ്റ്റംബര്‍ വരെ 'ബാറ്റ്മാന്‍: ദി ആനിമേറ്റഡ് സീരീസ് മൊത്തം 85 എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്തു. 

ഡിസിയുടെ മറ്റ് പ്രൊഡക്ഷനുകളിലും കെവിന്‍ കോണ്‍റോയ് ബാറ്റ്മാനായി പ്രത്യക്ഷപ്പെട്ടു. വിഡിയോ ഗെയിസായ ബാറ്റ്മാന്‍; അര്‍ഖം, ഇന്‍ജസ്റ്റിസ് എന്നിവയിലും കെവിന്‍ എത്തിയിരുന്നു. ഇതു കൂടാതെ ബാറ്റ്മാന്‍; ഗോതം നൈറ്റ്, സൂപ്പര്‍മാന്‍/ ബാറ്റ്മാന്‍ ; പബ്ലിക് എനിമീസ്, ജസ്റ്റിസ് ലീഗ്; ധൂം, ബാറ്റ്മാന്‍; ദി കില്ലിങ് ജോക്ക്, ജസ്റ്റിസ് ലീഗ് വേഴ്‌സസ് ഫാറ്റല്‍ ഫൈവ് എന്നിവയിലും അതിഥി വേഷത്തില്‍ കെവിന്‍ എത്തിയിരുന്നു. ഈ വര്‍ഷം ആദ്യം പുറത്തെത്തിയ മള്‍ട്ടി വേഴ്‌സസ് വിഡിയോ ഗെയിംസിലാണ് ബാറ്റ്മാനായി അദ്ദേഹം അവസാനം എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com