'ദിവസവും 45 മണിക്കൂർ നീ എങ്ങനെയാണ് കണ്ടെത്തുന്നത്, നിന്നെപ്പോലെ മറ്റാരുമില്ല'; ഭാര്യയ്ക്ക് പിറന്നാളാശംസകളുമായി മാധവൻ

ഈ ചിരി അവസാനം വരെ കാത്തുസൂക്ഷിക്കണമെന്നാണ് ആ​ഗ്രഹമെന്നും മാധവൻ പറഞ്ഞു
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ഭാര്യ സരിത ബിര്‍ജെയ്ക്ക് പിറന്നാൾ ആശംസകളുമായി നടൻ ആർ മാധവൻ. പ്രണയം നിറഞ്ഞു നിൽക്കുന്ന കുറിപ്പിനൊപ്പമാണ് താരം ആശംസ കുറിച്ചത്. സരിതയുടെ ചിരിയാണ് തന്റെ ജീവിത്തിൽ പ്രകാശം നിറയ്ക്കുന്നത് എന്നാണ് താരം പറയുന്നത്. ഈ ചിരി അവസാനം വരെ കാത്തുസൂക്ഷിക്കണമെന്നാണ് ആ​ഗ്രഹമെന്നും മാധവൻ പറഞ്ഞു. സരിതയുടെ ചിരിചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 

ജീവിതാവസാനം വരെ നിന്റെ ഈ ചിരി ഇതുപോലെ നിലനിര്‍ത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാ കാര്യങ്ങളും ചെയ്യാനായി ഒരു ദിവസം 45 മണിക്കൂര്‍ നീ എങ്ങനെയാണ് നീ കണ്ടെത്തുന്നത്. എന്നിട്ട് നീ ഈ ചിരിയിലൂടെ എന്റെ ജീവിതത്തെ പ്രസന്നമാക്കുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ ഡാര്‍ലിങ്. നിന്നെപ്പോലെ മറ്റാരുമില്ല.- മാധവൻ കുറിച്ചു. പോസ്റ്റിനു താഴെ നിരവധി പേരാണ് താരപത്നിക്ക് പിറന്നാൾ ആശംസകൾ കുറിച്ചിരിക്കുന്നത്.

1991 ലാണ് മാധവനും സരിതയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 1999 ല്‍ ഇരുവരും വിവാഹിതരായി. മാധവന്റെ ചില ചിത്രങ്ങളില്‍ കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവര്‍ക്കും ഒരു മകനുണ്ട്. വേദാന്ത്. ദേശിയ തലത്തില്‍ അറിയപ്പെടുന്ന നീന്തല്‍താരമാണ് വേദാന്ത്. മകന്റെ കരിയറിനായി ദുബായിലേക്ക് താമസം മാറിയിരിക്കുകയാണ് ദമ്പതികൾ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com