സിനിമയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മാത്രമല്ല രമേശ് പിഷാരടി സോഷ്യൽ മീഡിയയിലൂടെയും ആരാധകരെ ചിരിപ്പിക്കാറുണ്ട്. രസികൻ അടിക്കുറിപ്പോടെയാണ് താരം പലപ്പോഴും ചിത്രങ്ങളും വിഡിയോകളുമെല്ലാം പങ്കുവയ്ക്കാറുള്ളത്. അതിനാൽ ക്യാപ്ഷൻ രാജാവ് എന്ന പേരും പിഷാരടിക്കു സ്വന്തമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തന്റെ മൂന്നു മക്കൾക്കൊപ്പമുള്ള പിഷാരടിയുടെ ചിത്രമാണ്.
മൂന്നു മക്കളേയും ചേർത്തു പിടിച്ചുകൊണ്ടുള്ള പഴയ സെൽഫിയാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 'യൂ സീ ദി ഐറണി ഡോണ്ട് യൂ, ഇവർ മൂന്ന് പേരെയും കൊണ്ട് തോറ്റു പോയതാണ് ഞാൻ'- എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രവും അടിക്കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മഞ്ജു വാര്യർ, ടൊവീനോ, ഇന്ദ്രജിത്ത് തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
കൂടാതെ രസികൻ കമന്റുകളുമായി നിരവധി ആരാധകരും എത്തുന്നുണ്ട്. നിങ്ങൾ തോറ്റത് അല്ല അവർ മൂന്നുപേരും ജയിച്ചതാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. തോൽവികൾ ഏറ്റുവാങ്ങാൻ പിഷൂന്റെ ജന്മം ഇനിയും ബാക്കി , ചെറുതിനെ നമുക്ക് പിഷാരടിക്ക് പകരം ഇറക്കാം എന്നിങ്ങനെ നിരവധി കമന്റുകൾ എത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ