'വിവാഹം കഴിക്കാതെ നിനക്ക് കുട്ടികളുണ്ടാകുന്നതില്‍ എനിക്ക് പ്രശ്‌നമില്ല'; ചെറുമകളോട് ജയ ബച്ചന്‍

ദീര്‍ഘകാലത്തെ ബന്ധത്തിന് ശാരീരിക ആകര്‍ഷണം വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ജയ പറയുന്നത്
jaya_bachchan
jaya_bachchan

സ്‌ക്രീനിലും ജീവിതത്തിലും ഒരുപോലെ അമ്പരപ്പിച്ച പ്രണയ ജോഡികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. ആരാധകരെപ്പോലും കൊതിപ്പിക്കുന്നതാണ് ഇവരുടെ പ്രണയവും ജീവിതവുമെല്ലാം. ശക്തമായ ദാമ്പത്യബന്ധത്തെക്കുറിച്ച് ചെറുമകള്‍ നവ്യ നവേലി നന്ദയ്ക്ക് നല്‍കിയ ഉപദേശമാണ് ശ്രദ്ധ നേടുന്നത്. ദീര്‍ഘകാലത്തെ ബന്ധത്തിന് ശാരീരിക ആകര്‍ഷണം വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ജയ പറയുന്നത്. വിവാഹം കഴിക്കാതെ നവ്യയ്ക്ക് കുഞ്ഞുങ്ങളുണ്ടാകുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും താരം വ്യക്തമാക്കി. 

ഞാന്‍ പറയുന്നതിനെ ആളുകള്‍ എതിര്‍ത്തേക്കും. പക്ഷേ ശാരീരിക ആകര്‍ഷണവും ഒത്തൊരുമയും വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ കാലത്ത് ഞങ്ങളാരും പരീക്ഷണം നടത്തുമായിരുന്നില്ല. ഇപ്പോഴത്തെ തലമുറ അത് ചെയ്യും. അവര്‍ എന്തിന് ചെയ്യാതിരിക്കണം? കാരണം അതും ബന്ധം ദീര്‍ഘകാലം നിലനിര്‍ത്താന്‍ കാരണമാകും. ശാരീരിക ബന്ധം ഇല്ലെങ്കില്‍ അധിക നാള്‍ നീണ്ടുനില്‍ക്കില്ല. പ്രണയവും അഡ്ജസ്റ്റുമെന്റ് കൊണ്ടും മാത്രം ബന്ധങ്ങളെ നിലനിര്‍ത്താനാവില്ല. അത് വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത്.- ജയ ബച്ചന്‍ പറഞ്ഞു. 

മകള്‍ ശ്വേത ബച്ചനും ചെറുമകള്‍ക്കുമൊപ്പമുള്ള സംഭാഷണത്തിനിടെയാണ് ദാമ്പത്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടിനെക്കുറിച്ച് ജയ പറഞ്ഞത്. 1973ലാണ് ജയ ബച്ചനും അമിതാഭ് ബച്ചനും വിവാഹിതരാവുന്നത്. അടുത്ത വര്‍ഷം ശ്വേതയും 1976ല്‍ അഭിഷേകും ജനിച്ചു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലാണ് ജയയുടെ പുതിയ ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com