'പെണ്ണും പ്രേമവും പറയാൻ പറ്റിയ സമയമാണോ ഇത്'; ആകാംക്ഷ നിറച്ച് 'സബാഷ് ചന്ദ്രബോസ്' ട്രെയിലർ

1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്
'പെണ്ണും പ്രേമവും പറയാൻ പറ്റിയ സമയമാണോ ഇത്'; ആകാംക്ഷ നിറച്ച് 'സബാഷ് ചന്ദ്രബോസ്' ട്രെയിലർ

വിഷ്ണു ഉണ്ണികൃഷ്ണനേയും ജോണി ആന്റണിയേയും പ്രധാന കഥാപാത്രങ്ങളാക്കി  വി സി അഭിലാഷാണ് സംവിധാനം ചെയ്ത സബാഷ്‌ ചന്ദ്രബോസിൻ്റെ ട്രെയിലർ പുറത്ത്. തമാശയും സസ്പെൻസും നിറഞ്ഞു നിൽക്കുന്ന ട്രെയിലർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. 

1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. കാലഘട്ടത്തിന് അനുസരിച്ചുള്ള ലുക്കിലാണ് അഭിനേതാക്കൾ എത്തുന്നത്. ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച ചിത്രം തീയറ്ററുകളിൽ എത്തിയ്ക്കുന്നത് ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ്. ചിത്രത്തിൻ്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ശിവശങ്കരൻ സംഗീതം നൽകിയ ചിത്രത്തിലെ കാമുകിപ്പാട്ട് എന്ന പ്രണയ ഗാനം ട്രെൻഡിങിലും ഹിറ്റ് ചാർട്ടിലും ഇടം പിടിച്ചിരുന്നു.

ആളൊരുക്കത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ്‌ ചന്ദ്രബോസ്. ജാഫർ ഇടുക്കി, ഇർഷാദ്, ധർമജൻ ബോൾ​ഗാട്ടി, സുധി കാപ്പ, കോട്ടയം രമേഷ്, സ്നേഹ പിലിയേരി, രമ്യ സുരേഷ്, ശ്രീജ ദാസ്, ഭാനുമതി പയ്യന്നൂർ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.  

സജിത്ത് പുരുഷൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗാനങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകനായ വി സി അഭിലാഷും അജയ് ഗോപാലും ആണ്. എഡിറ്റിംഗ് സ്റ്റീഫൻ മാത്യു, ലൈൻ പ്രൊഡ്യൂസർ ജോസ് ആന്റണി ആണ്. ആർട്ട്‌ : സാബുറാം, മിക്സിങ്ങ് : ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, ഡി ഐ: സൃക് വാര്യർ, വസ്ത്രലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വർഗീസ് ഫെർണാണ്ടെസ്, പ്രൊഡക്ഷൻ കൺട്രോളർ: എസ് എൽ പ്രദീപ്‌, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷൻ: ഡ്രാഗൺ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ: രോഹിത് നാരായണൻ, അരുൺ വിജയ് വി സി, വി എഫ് എക്സ്: ഷിനു, സബ് ടൈറ്റിൽ: വൺ ഇഞ്ച് വാര്യർ, ഡിസൈൻ: ജിജു ഗോവിന്ദൻ, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com