കെജിഎഫിലെ അന്ധനായ 'താത്ത'; നടന്‍ കൃഷ്ണ ജി റാവു അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2022 12:58 PM  |  

Last Updated: 08th December 2022 12:58 PM  |   A+A-   |  

KRISHNA_G_RAO

കെജിഎഫില്‍ കൃഷ്ണ റാവു/ ട്വിറ്റര്‍

 

ന്നഡ നടന്‍ കൃഷ്ണ ജി റാവു അന്തരിച്ചു. 70 വയസായിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം കെജിഎഫിലെ അന്ധനായ കഥാപാത്രമായി എത്തി ശ്രദ്ധേയനായ നടനാണ്. ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 

കൃഷ്ണ റാവുവിന്റെ വിയോഗത്തില്‍ കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ കണ്ണുകാണാത്ത താത്തയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ചെറിയ വേഷങ്ങള്‍ ചെയ്തും അസിസ്റ്റന്റ് ഡയറക്ടറായും പതിറ്റാണ്ടുകളാണ് കന്നഡ സിനിമയിലുണ്ടെങ്കിലും കെജിഎഫിലൂടെയാണ് അദ്ദേഹം പ്രശസ്തി നേടുന്നത്. 

2018ല്‍ കെജിഎഫ് ചാപ്റ്റര്‍ 1 റിലീസ് ചെയ്ത ശേഷം മുപ്പതില്‍ അധികം സിനിമകളില്‍ നടന്‍ അഭിനയിച്ചു. നാനോ നാരായണപ്പയാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

2022ലെ ഏറ്റവും ജനപ്രിയ താരം ധനുഷ്,  ആറാമനായി ഹൃത്വിക്; തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ നിറഞ്ഞ് പട്ടിക

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ