'ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്', നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി കൂടുതൽ സം​ഗീതജ്ഞർ

നേരത്തെ ഹരീഷ് ശിവരാമകൃഷ്ണനും അൽഫോൺസ് ജോസഫ് നഞ്ചിയമ്മയെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ഞ്ചിയമ്മ മികച്ച ​ഗായികയ്ക്കുള്ള ദേശിയ പുരസ്കാരത്തിന് അർഹയല്ല എന്ന ഒരു വിഭാ​ഗത്തിന്റെ വാദം വൻ വിമർശനങ്ങൾക്കു വഴിവച്ചിരിക്കുകയാണ്. അതിനിടെ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി കൂടുതൽ സം​ഗീതജ്ഞർ രം​ഗത്തെത്തി. 

'സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്. നഞ്ചിയമ്മ' - എന്നാണ് ബിജിബാൽ പുറിച്ചത്. സുധി അന്ന വരച്ച ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. 

ഈ ചിരിയിലുണ്ട് അവരുടെ സംഗീതത്തിന്റെയും മനുഷ്യത്വത്തിന്റെയും ആഴവും ശുദ്ധതയും, നഞ്ചമ്മ- എന്ന കുറിപ്പിലാണ് രശ്മി ​ഗായികയ്ക്കൊപ്പമുള്ള ചിത്രം പ‌ങ്കുവച്ചത്. 

നേരത്തെ ഹരീഷ് ശിവരാമകൃഷ്ണനും അൽഫോൺസ് ജോസഫ് നഞ്ചിയമ്മയെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു. നഞ്ചിയമ്മയ്ക്ക് ലഭിച്ചത് അർഹിച്ച അം​ഗീകാരം ആണ് എന്നാണ് ഹരീഷ് കുറിച്ചത്. നല്ല ഗായകനെ തിരഞ്ഞെടുക്കാൻ റോ വോയ്സ് ഒന്നും അല്ലല്ലോ നോക്കുന്നത്. അവരുടെ തനത് സംഗീത ശാഖയിൽ വളരെ നല്ല ഒരു ഗായിക ആയത് കൊണ്ടാണ് അവർക്ക് ഈ അംഗീകാരം ലഭിച്ചതെന്നും ഹരീഷ് പറഞ്ഞു. സം​ഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല. അതിന് സാധിക്കില്ലെങ്കിൽ ഞാൻ പഠിക്കാൻ തയ്യാറല്ല. വർഷങ്ങളെടുത്ത് പരിശീലിക്കുന്നതോ പഠിക്കുന്നതോ അല്ല കാര്യം. നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും നിങ്ങൾ എന്താണ് നൽകിയത് എന്നതാണ് പ്രധാനം. എന്നാണ് അൽഫോൺസ് കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com