ചേച്ചിക്ക് ട്വിൻസ് ബേബിയാണോ? മറുപടിയുമായി മൃദുല വിജയ്; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 05:41 PM  |  

Last Updated: 06th March 2022 05:41 PM  |   A+A-   |  

MRIDULA_VIJAI_VIDEO

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ് സീരിയൽ താരങ്ങളായ മൃദുല വിജയും യുവകൃഷ്ണയും. ​ഗർഭിണിയായതോടെ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് താരമിപ്പോൾ. താരത്തിന് ഇരട്ടക്കുട്ടികളാണ് എന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മൃദുല. ഇൻസ്റ്റ​ഗ്രാം ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 

ഇരട്ടക്കുട്ടികളാണോ എന്ന ആരാധകരുടെ ചോദ്യത്തിനാണ് താരം മറുപടി നൽകിയത്. തനിക്കോ ഭർത്താവിനോ ഇതേക്കുറിച്ച് അറിയില്ല എന്നാണ് മൃദുല പറഞ്ഞത്. ‘‘ചേച്ചിക്ക് ട്വിൻസ് ബേബിയാണോ എന്നൊക്കെ ചോദിച്ച് മെസേജ് വരുന്നുണ്ട്. കുറേ ഫെയ്ക് ന്യൂസുകൾ വരുന്നുണ്ട്. ഇങ്ങനെ ഒരു സംഭവമേ ഇല്ല. ‌ട്വിൻസ് ആണോ എന്നത് ഞാന‍ും ചേട്ടനും തന്നെ അറിഞ്ഞിട്ടില്ല’’– മൃദുല പറഞ്ഞു.

ഇപ്പോൾ നാലു മാസം ​ഗർഭിണിയാണ് താരം. ഗർഭകാലത്തിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും അടുത്ത വർഷം അഭിനയത്തിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൃദുല വ്യക്തമാക്കി. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഇൻസ്റ്റ​ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും തന്റെ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു മൃദുലയും യുവയും വിവാഹിതരാവുന്നത്.