സം​ഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

കോഴിക്കോട്; പ്രശസ്ത സിനിമാ നാടക സം​ഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ചന്ദ്രൻ വയ്യാട്ടുമ്മല്‍ എന്നാണ് യഥാര്‍ത്ഥ പേര്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിനു നരിക്കുനിയിലെ തറവാട്ട് വളപ്പിൽ.

ദൃഷ്ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ഈട, ബയോസ്‌കോപ്പ്, ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതം പകർന്നിരുന്നു. 1988-ൽ ബിബിസി യുടെ ‘ദി മൺസൂൺ’ എന്ന റേഡിയോ നാടകത്തിനുവേണ്ടിയും സംഗീതം നൽകി. 2008-ൽ ബയോസ്‌കോപ്പ് എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാർഡും, 2010-ൽ ‘പ്രണയത്തിൽ ഒരുവൾ’ എന്ന ടെലിഫിലിമിന് മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചു. 1989-91ൽ ലണ്ടനിലെ പ്രശസ്തമായ റോയൽ നാഷണൽ തിയേറ്ററിൽ ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: ശൈലജ. മക്കൾ: ആനന്ദ് രാഗ്, ആയുഷ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com