ഈ പുട്ടും മുട്ട കറിയും നിങ്ങൾക്കുള്ളത്; "തൊഴിലില്ലാത്തവർക്കായി" അമൃതയുടെയും ​ഗോപി സുന്ദറിന്റെയും സമർപ്പണം 

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് വിമർശകർക്കുള്ള മറുപടിയെന്നോണം കാപ്ഷൻ നൽകിയിരിക്കുകയാണ് ഇവർ
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ഗായിക അമൃത സുരേഷും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും ഒന്നിച്ചെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഇരുവരും നേരിട്ടുകൊണ്ടിരിക്കുന്നത്. ​ഗോപി സുന്ദറിന്റെ ആദ്യ വിവാഹം വേർപെടുത്താത്തതും പിന്നീടുണ്ടായ പ്രണയം ഉപേക്ഷിച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങളേറെയും. അമൃത തെരഞ്ഞെടുത്ത ആൾ തെറ്റിപ്പോയെന്നുവരെ കമന്റുകൾ നിറഞ്ഞപ. എന്നാൽ ഇത്തരം വിമർശനങ്ങൾക്കെല്ലാം മറുപടിയായാണ് ഇരുവരുടെയും പുതിയ ചിത്രം എത്തിയിരിക്കുന്നത്. 

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് വിമർശകർക്കുള്ള മറുപടിയെന്നോണം കാപ്ഷൻ നൽകിയിരിക്കുകയാണ് ഇവർ. "മറ്റുള്ളവരുടെ വ്യക്തിപരമായ "ജീവിതത്തെ" വിലയിരുത്തുകയും അഭിപ്രായമിടുകയും ചെയ്യുന്ന തൊഴിലില്ലാത്തവർക്കായി ഈ പുട്ടും മുട്ട കറിയും ഞങ്ങൾ സമർപ്പിക്കുന്നു", എന്നാണ് ഇരുവരും ഒന്നിച്ച് പങ്കുവച്ച ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. 

അമൃതയും ​ഗോപിയും ഒന്നിക്കുന്നെന്ന വാർത്തകൾക്ക് പിന്നാലെ പലരും തിരഞ്ഞത് അമൃതയുടെ മകൾ അവന്തിക എന്ന പാപ്പുവിനെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം അവന്തികയോടൊപ്പം നിൽക്കുന്ന ​ഗോപി സുന്ദറിന്റെയും അമൃതയുടെയും ചിത്രം പങ്കുവച്ചിരുന്നു. 'ഓം നമോ നാരായണായ' എന്ന് കുറിച്ച് ഗുരുവായൂർ നടയിൽ നിൽക്കുന്ന ചിത്രമാണ് അമൃത പങ്കുവച്ചത്. ഇരുവർക്കുമൊപ്പം സന്തോഷത്തോടെ ചിരിച്ചുനിൽക്കുന്ന പാപ്പുവിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. 

ദിവസങ്ങൾക്കു മുൻപാണ് അമൃതയെ ചേർത്തു പിടിച്ചുകൊണ്ടു നിൽക്കുന്ന ​സെൽഫി ഗോപി സുന്ദർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം. ​ഗോപി സുന്ദറിന്റെ ജന്മദിനമായ ഇന്ന് 'ഒരായിരം പിറന്നാൾ ആശംസകൾ, എന്റേത്' എന്ന അടിക്കുറിപ്പിൽ അമൃത ചിത്രം പങ്കുവച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com