'പ്രണയം പറഞ്ഞ് രണ്ടാം ദിവസം അവൾ സമ്മതിച്ചു'; മഞ്ജിമ മോഹനും ഗൗതം കാര്‍ത്തിക്കും വിവാഹിതരാവുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 11:02 AM  |  

Last Updated: 24th November 2022 11:02 AM  |   A+A-   |  

manjima

മഞ്ജിമയും ​ഗൗതം കാർത്തിക്കും/ ഇൻസ്റ്റ​ഗ്രാം

 

ടുത്തിടെയാണ് നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും പ്രണയം വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഇരുവരും വിവാഹിതരാവുകയാണ്. നവംബര്‍ 28 ന് ചെന്നൈയില്‍ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാകും ചടങ്ങുകള്‍. മാധ്യമങ്ങള്‍ക്കു മുന്നിലെത്തി ഗൗതമും മഞ്ജിമയുമാണ് വിവാഹക്കാര്യം പങ്കുവച്ചത്. 

പ്രപ്പോസ് ചെയ്ത് രണ്ടു ദിവസത്തില്‍ അവള്‍ സമ്മതിച്ചു

അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ പ്രണയം തുറന്നു പറഞ്ഞത്. മൂന്നു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞു. 'ഞങ്ങളുടേത് വലിയ പ്രണയകഥയൊന്നുമല്ല. ഞാന്‍ മഞ്ജിമയെ പ്രപ്പോസ് ചെയ്തു. രണ്ട് ദിവസത്തിനുശേഷം അവള്‍ സമ്മതമറിയിച്ചു. ഇപ്പോള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ കുടുംബങ്ങളും ഈ തീരുമാനത്തില്‍ ഏറെ സന്തോഷത്തിലാണ്.'- ഗൗതം പറഞ്ഞു. 

എന്റെ അച്ഛന്‍ എപ്പോഴും പറയുമായിരുന്നു ശരിയായ ആളെ കണ്ടെത്തുമ്പോള്‍ നീ ഒരു പുരുഷനാകുമെന്ന്. മഞ്ജിമ എനിക്ക് അങ്ങനെയാണ്. സുന്ദരി മാത്രമല്ല ഇവള്‍ മികച്ച കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമ കൂടിയാണ്. ഞാന്‍ തളര്‍ന്നുപോകുമ്പോള്‍ എല്ലാം ഇവള്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കും. ദേവരട്ടത്തില്‍ അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു വര്‍ഷത്തോളം ഞങ്ങള്‍ കമ്പനിയടിച്ചു നടന്നു.- ഗൗതം കൂട്ടിച്ചേര്‍ത്തു.  

വിവാഹത്തിനു ശേഷം അഭിനയം നിര്‍ത്തില്ലെന്ന് മഞ്ജിമ വ്യക്തമാക്കി. ആറു മാസത്തെ ഇടവേളയെടുത്ത ശേഷം തിരിച്ചുവരാനാണ് തീരുമാനമെന്ന് താരം വ്യക്തമാക്കി. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ