'താരങ്ങള്‍ക്ക് മാത്രമല്ല ലഹരി ലഭിക്കുന്നത്, ഇത്രയും കള്ള് ഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോ'; മമ്മൂട്ടി

ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയില്‍ ആയാലും പുറത്തായാലും
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

സിനിമാ മേഖലയിൽ ലഹരി ഉപയോ​ഗം വർധിക്കുന്നു എന്ന ആരോപണത്തിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. ലഹരി താരങ്ങൾക്ക് മാത്രം കിട്ടുന്ന സാധനമല്ല എന്നാണ് സൂപ്പർതാരം പറഞ്ഞത്. ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയില്‍ ആയാലും പുറത്തായാലും. ജീവന് അപകടകരമായ ഒരു കാര്യമാണെന്നും മമ്മൂട്ടി പറഞ്ഞു. കള്ള് ഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോ എന്നും മമ്മൂട്ടി ചോദിച്ചു. പുതിയ ചിത്രം റൊഷാക്കിന്റെ സിനിമ പ്രമോഷന്റെ ഭാ​ഗമായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

'ലഹരി താരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന സാധനമല്ല. എല്ലാവര്‍ക്കും കിട്ടുന്നുണ്ട്. ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയില്‍ ആയാലും പുറത്തായാലും. ജീവന് അപകടകരമായ ഒരു കാര്യമാണ്. ഇതൊക്കെ ഇവിടെ ലഭ്യമാണ്. ഇവിടെ ലഹരി ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഒരു ബോര്‍ഡ് എഴുതി വയ്ക്കാം, അല്ലാതെ നമ്മുക്ക് എന്ത് ചെയ്യാനാകും. ഇത്രയും കള്ള് ഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോ. അതൊക്കെ വളരെ ഗൗരവമായി ആളുകള്‍ ആലോചിക്കേണ്ട കാര്യമാണ്. പ്രൊഡ്യൂസര്‍മാരോ അഭിനേതാക്കളോ പറഞ്ഞിട്ടല്ല, അവരവര്‍ ആലോചിക്കണം. നമ്മുടെ സമൂഹത്തില്‍ ഇത് വേണോ, സമൂഹത്തിന് ദ്രോഹമുണ്ടോ, ഇത് പ്രൊമോട്ട് ചെയ്യണോ എന്നുള്ളതൊക്കെ സമൂഹം തന്നെ ആലോചിക്കണം. ഒറ്റ തിരിഞ്ഞ് ആള്‍ക്കാര്‍ അവിടെ നിന്ന് പറഞ്ഞുകൊണ്ട് ഒരു കാര്യത്തിലും നേട്ടമുണ്ടാകുന്നില്ല'- മമ്മൂട്ടി പറഞ്ഞു. 

നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയതിന് എതിരെയും മമ്മൂട്ടി രം​ഗത്തെത്തിയിരുന്നു. വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയാണ്.  ഇത് അംഗീകരിക്കാൻ ആകില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഓൺലൈൻ മാധ്യമപ്രവർത്തകയെ അഭിമുഖത്തിനിടയിൽ അപമാനിച്ചതിനാണ് ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാക്കളുടെ സംഘടന നടപടിയെടുത്തതിന് എതിരെയാണ് താരം രം​ഗത്തെത്തിയത്. അതിനിടെ മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന റൊഷാക് ഏഴിന് തിയറ്ററിൽ എത്തുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com