'മലയാള സിനിമയുടെ ചീത്തപ്പേര് മാറ്റിയത് മമ്മൂട്ടിയും മോഹൻലാലും'; പ്രിയദർശൻ

സോഫ്റ്റ് പോൺ സിനിമകൾ എന്നായിരുന്നു മലയാള സിനിമയെ പറഞ്ഞിരുന്നത്
പ്രിയദർശൻ, മമ്മൂട്ടിയും മോഹൻലാലും/ ചിത്രം; ഫെയ്സ്ബുക്ക്
പ്രിയദർശൻ, മമ്മൂട്ടിയും മോഹൻലാലും/ ചിത്രം; ഫെയ്സ്ബുക്ക്

ലയാള സിനിമയിലെ സൂപ്പർതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ചേർന്ന് മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ ചെറുതല്ല. മലയാള സിനിമയുടെ ചീത്തപ്പേര് മാറ്റിയത് ഇരുവരും ചേർന്നാണ് എന്ന് പറയുകയാണ് സംവിധായകൻ പ്രിയദർശൻ. സോഫ്റ്റ് പോൺ സിനിമകൾ എന്നായിരുന്നു മലയാള സിനിമയെ പറഞ്ഞിരുന്നത്. അതെല്ലാം മാറി ബഹുമാനം ഉണ്ടാക്കി തന്നതിന്റെ പൂര്‍ണ ഇത്തരവാദിത്തം ഇവര്‍ക്ക് രണ്ടുപേര്‍ക്കുമാണ് എന്നാണ് പ്രിയദർശൻ പറഞ്ഞത്. 

'മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് പറയുന്നത് സത്യം പറഞ്ഞാല്‍ മലയാള സിനിമയുടെ രണ്ട് തൂണുകളാണ്. അവരില്ലാതെ മലയാള സിനിമയ്ക്ക് ഇന്നുള്ള സ്റ്റാറ്റസ് ഒരിക്കലും ഉണ്ടാകില്ലായിരുന്നു. കാരണം ഒരു കാലത്ത് മലയാള സിനിമയ്ക്ക് കേരളത്തിന് പുറത്തൊക്കെ നല്ല ചീത്തപ്പേരുണ്ടായിരുന്നു. സോഫ്റ്റ് പോണ്‍ ഫിലിംസ് എന്നൊക്കെ പറയുന്ന സമയമുണ്ടായിരുന്നു. അതെല്ലാം മാറി ബഹുമാനം ഉണ്ടാക്കി തന്നതിന്റെ പൂര്‍ണ ഇത്തരവാദിത്തം ഇവര്‍ക്ക് രണ്ടുപേര്‍ക്കുമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ ജനറേഷൻ ഉള്‍പ്പടെ അഹങ്കാരത്തടെ പറയാവുന്ന കാര്യമാണ് അവര്‍ രണ്ടു പേരും ഞങ്ങളുടെ മുന്‍ഗാമികളാണെന്ന്'- എന്ന് പ്രിയദർശൻ പറഞ്ഞു. 

ഷെയിൻ നി​ഗം, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്സാണ് പുതിയ ചിത്രം. പൊലീസ് ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലറായാണ് ചിത്രം എത്തുക. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com