'എന്റെ കുട്ടികൾ എന്തുകാണണമെന്ന് ഞാൻ തീരുമാനിക്കും'; വിടുതലൈ കാണാൻ കുഞ്ഞിനൊപ്പം തിയറ്ററിൽ എത്തിയ സ്ത്രീക്കെതിരെ കേസ്

സിനിമ പ്രദർശനം തുടങ്ങി കുറച്ചു സമയത്തിനു ശേഷം തിയറ്ററിലേക്ക് പൊലീസ് എത്തുകയായിരുന്നു
തിയറ്ററിൽ പൊലീസിനോട് തർക്കിക്കുന്ന വളർമതി/ വിഡിയോ സ്ക്രീൻഷോട്ട്, വിടുതലൈ പോസ്റ്റർ
തിയറ്ററിൽ പൊലീസിനോട് തർക്കിക്കുന്ന വളർമതി/ വിഡിയോ സ്ക്രീൻഷോട്ട്, വിടുതലൈ പോസ്റ്റർ

ചെന്നൈ; സൂരി, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമാണ് വിടുതലൈ. വയലൻസ് രം​ഗങ്ങൾ ഉള്ളതിനാൽ ചിത്രം എ സർട്ടിഫിക്കറ്റാണ്. പ്രായപൂർത്തിയാകാത്ത മക്കൾക്കൊപ്പം ചിത്രം കാണാൻ എത്തിയവർ നിരവധിയാണ്. സാമൂഹ്യപ്രവർത്തകയായ വളർമതി കഴിഞ്ഞ ദിവസം ചിത്രം കാണാൻ കുട്ടിക്കൊപ്പം ചെന്നൈയിലെ ഐനോക്‌സ് തിയറ്ററിൽ എത്തിയത് വലിയ വിവാദമായിരിക്കുകയാണ്. 

കുട്ടിക്കൊപ്പം പടം കാണാൻ എത്തിയ വളർമതിയെ തിയറ്റർ ജീവനക്കാർ തടഞ്ഞിരുന്നു. എന്നാൽ തിയറ്റർ ജീവനക്കാരുടെ വാക്ക് ലംഘിച്ച് ഇവർ കുട്ടിയേയും കൊണ്ട് സിനിമ കാണാൻ കയറുകയായിരുന്നു. സിനിമ പ്രദർശനം തുടങ്ങി കുറച്ചു സമയത്തിനു ശേഷം തിയറ്ററിലേക്ക് പൊലീസ് എത്തുകയായിരുന്നു. എന്നാൽ മകളേയുംകൊണ്ട് പുറത്തിറങ്ങാൻ ഇവർ തയാറായില്ല. 

തന്റെ കുട്ടികള്‍ എന്തുകാണണമെന്ന് തീരുമാനിക്കുന്നത് താനാണെന്ന് വളര്‍മതി പോലീസിനോട് പറഞ്ഞു. സഹജീവികളുടെ വേദനയേക്കുറിച്ചാണ് ചിത്രം പറയുന്നത്. അതുകാണുന്നതില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. മോശമായ നൃത്തമുള്ള എത്ര ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. അത് കുട്ടികള്‍ കാണുന്നില്ലേയെന്നും അവര്‍ ചോദിച്ചു.വാക്കുതർക്കം കുറച്ചുനേരം നീണ്ടുപോയെങ്കിലും വളർമതി തിയറ്ററിന് വെളിയിൽ ഇറങ്ങിയില്ല. തുടർന്ന് പൊലീസ് മടങ്ങുകയായിരുന്നു. വളർമതിക്കെതിരെ പൊലീസ് കേസെടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com