'കുഞ്ഞിനെ എടുത്ത് ചുണ്ടിനോട് ചേര്‍ത്ത് ഉമ്മവെച്ചു, ഭിന്നശേഷിക്കരാനായ അയാള്‍ ദേഷ്യപ്പെട്ട് എന്റെ കാറിനു പിന്നാലെ വന്നു'; ദുരനുഭവം പറഞ്ഞ് പ്രീതി സിന്റ

തന്റെ മകളെ ഒരു സ്ത്രീ അനുവാദമില്ലാതെ എടുക്കുകയും ചുംബിക്കുകയും ചെയ്തു എന്നാണ് താരം പറയുന്നത്
പ്രീതി സിന്റ/ ഫെയ്സ്ബുക്ക്, പ്രീതി സിന്റയുടെ വണ്ടിക്കു പിന്നാലെ വരുന്നയാൾ
പ്രീതി സിന്റ/ ഫെയ്സ്ബുക്ക്, പ്രീതി സിന്റയുടെ വണ്ടിക്കു പിന്നാലെ വരുന്നയാൾ

രുകാലത്ത് ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് പ്രീതി സിന്റ. കുറച്ചുനാളായി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം. ഐപിഎല്ലില്‍ പഞ്ചാബിന്റെ സഹഉടമയായതില്‍ കുറച്ചുനാളായി ഇന്ത്യയിലുണ്ട്. ഇപ്പോള്‍ തനിക്കു നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് പ്രീതി സിന്റ. 

തന്റെ മകളെ ഒരു സ്ത്രീ അനുവാദമില്ലാതെ എടുക്കുകയും ചുംബിക്കുകയും ചെയ്തു എന്നാണ് താരം പറയുന്നത്. കൂടാതെ ഭിന്നശേഷിക്കരാനായ ഒരാള്‍ പണം നല്‍കിയില്ല എന്നു പറഞ്ഞ് തന്റെ കാറിന് പിന്നാലെ വന്നെന്നും തന്നെ സഹായിക്കാന്‍ പോലും അവിടെയുണ്ടായിരുന്നവര്‍ ശ്രമിച്ചില്ല എന്നുമാണ് പ്രീതി സിന്റ പറയുന്നത്. 

പ്രീതി സിന്റയുടെ കുറിപ്പ് വായിക്കാം

ഈ ആഴ്ചയുണ്ടായ രണ്ട് സംഭവങ്ങള്‍ എന്നെ ഞെട്ടിച്ചു. ഒന്നാമത്തേത് എന്റെ മകള്‍ ജിയയുമായി ബന്ധപ്പെട്ടതാണ്. ഒരു സ്ത്രീ അവളുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. അങ്ങനെ ചെയ്യരുതെന്ന് മര്യാദയോടെ പറഞ്ഞപ്പോള്‍ അവര്‍ നടന്നുപോയി. എന്നാല്‍ അവര്‍ പെട്ടെന്ന് എന്റെ മകളെ വാരിയെടുത്ത് കുഞ്ഞിന്റെ ചുണ്ടിനോട്  ചേര്‍ത്ത് ഉമ്മവെച്ചു. 'എന്തൊരു ക്യൂട്ട് ബേബി' എന്ന് പറഞ്ഞ് ഓടിപ്പോകുകയും ചെയ്തു. പ്രമാണിമാര്‍ താമസിക്കുന്ന ബില്‍ഡിങ്ങിലാണ് ഇവര്‍ താമസിക്കുന്നത്. എന്റെ കുട്ടികള്‍ ഗാര്‍ഡനില്‍ കളിക്കുമ്പോള്‍ അവരും ഉണ്ടാകാറുണ്ട്. ഞാന്‍ ഒരു സെലിബ്രിറ്റി അല്ലായിരുന്നെങ്കില്‍ അവരോട് ദേഷ്യപ്പെടുമായിരുന്നു. ഒരു സീന്‍ ഉണ്ടാക്കേണ്ട എന്നു മാത്രം കരുതി ഞാന്‍ പരമാവധി ക്ഷമയോടെ നിന്നു.

രണ്ടാമത്തെ സംഭവം ഈ വീഡിയോ കണ്ടാല്‍തന്നെ നിങ്ങള്‍ക്ക് മനസിലാകും. എന്റെ ഫ്‌ളൈറ്റിന്റെ സമയം ആയതിനാല്‍ വേഗത്തില്‍ വിമാനത്താവളത്തില്‍ എത്തണമായിരുന്നു. എന്നാല്‍ ഭിന്നശേഷിക്കരാനായ ഒരു വ്യക്തി എന്നെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. കുറേ വര്‍ഷങ്ങളായി അയാള്‍ പണത്തിനുവേണ്ടി എന്നെ ശല്ല്യം ചെയ്യുന്നുണ്ട്. എന്റെ കൈയിലുള്ളപ്പോഴെല്ലാം ഞാന്‍ പണം അയാള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ഇന്ന് പണം ചോദിച്ചപ്പോള്‍ എന്റെ കൈയില്‍ ഇല്ലായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് മാത്രമേ ഉള്ളൂ എന്ന് അയാളോട് പറഞ്ഞു. എന്റെ കൂടെയുള്ള സ്ത്രീ അവരുടെ പേഴ്‌സില്‍ നിന്ന് കുറച്ചു പണം അയാള്‍ക്ക് നല്‍കി. എന്നാല്‍ ആ പണം കുറവാണെന്ന് പറഞ്ഞ് അയാള്‍ എന്റെ കൂടെയുള്ള സ്ത്രീക്കുനേരെ നോട്ടുകള്‍ വലിച്ചെറിഞ്ഞു. അയാള്‍ എന്റെ കാറിന് പിന്നാലെ വേഗത്തില്‍ വന്നു. 

അവിടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാരെല്ലാം ആ സംഭവം തമാശയായിട്ടാണ് തോന്നിയത്. എന്നെ സഹായിക്കുന്നതിന് പകരം അവര്‍ പൊട്ടിച്ചിരിക്കുകയും ആ രംഗം ഷൂട്ട് ചെയ്യുകയും ചെയ്തു. ഞങ്ങളെ ഉപദ്രവിക്കരുതെന്നും കാറിനെ പിന്തുടരുതെന്നും അയാളോട് ആരും പറഞ്ഞില്ല. എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കില്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തിയേനെ. ഞാന്‍ ഒരു സെലിബ്രിറ്റി ആയത് ചോദ്യം ചെയ്യപ്പെടുമായിരുന്നു. ബോളിവുഡിനെ കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഒരുപാട് നെഗറ്റീവുകള്‍ പ്രചരിപ്പിക്കപ്പെട്ടേനെ. 

ആദ്യം എന്നെ മനുഷ്യസ്ത്രീയായും പിന്നെ ഒരു അമ്മയായും അതിനുശേഷം സെലിബ്രിറ്റിയായും പരിഗണിക്കണമെന്ന് ആളുകള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഞാന്‍ ജീവിതത്തില്‍ വിജയം കൈവരിച്ചതിന് ആരോടും ക്ഷമ പറയേണ്ട ആവശ്യം എനിക്കില്ല. എന്റെ ഇന്നത്തെ നിലയില്‍ എത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ ഈ രാജ്യത്തെ ഓരോ പൗരനുമുള്ള അവകാശം എനിക്കുമുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും സെലിബ്രിറ്റികളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കുക. എപ്പോഴും കഥയ്ക്ക് രണ്ട് ഭാഗങ്ങളുണ്ടാകും.  വളരെ പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ എന്റെ കുട്ടികള്‍ ഒരു പാക്കേജ് ഡീലിന്റേയും ഭാഗമല്ല. അവരെ വെറുതെ വിടുക. അവര്‍ ചെറിയ കുട്ടികളാണ്. സെലിബ്രിറ്റികളല്ല. അവരുടെ ഫോട്ടോ എടുക്കാനോട് തൊടാനോ എടുക്കാനോ ആരും വരരുത്. 

ഞങ്ങളുടെ ഫോട്ടോയ്ക്കും വീഡിയോക്കും ബൈറ്റിനും വേണ്ടി പിന്നാലെ വരുന്ന ഫോട്ടോഗ്രാഫര്‍മാരും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മനുഷ്യത്വത്തോടെ പെരുമാറാന്‍ ശ്രമിക്കുക. എപ്പോഴും ഇത്തരം കാര്യങ്ങള്‍ ചിരിക്കാനുള്ള തമാശ മാത്രമായിരിക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com