ആ പട്ടികയിലെ അവസാന പേരാണ് ഇപ്പോള്‍ വെട്ടിപ്പോയിരിക്കുന്നത്; അനുശോചിച്ച് ജയറാം

ധ്വനി സിനിമയുടെ ഷൂട്ടിങ്ങിനായി പോകുമ്പോള്‍ കോഴിക്കോട് വച്ചാണ് താന്‍ ആദ്യമായി മാമുക്കോയയെ കണ്ടതും പരിചയപ്പെട്ടത്‌ 
മാമുക്കോയ
മാമുക്കോയ

സിനിമയില്‍ മാമുക്കോയ, ഇന്നസെന്റ്, ഒടുവില്‍, ശങ്കരാടി എന്നിവര്‍ക്കൊപ്പം അഭിനയിക്കാനായതാണ് തന്റെ ജീവിതത്തിലെ പുണ്യമെന്ന് നടന്‍ ജയറാം. ധ്വനി സിനിമയുടെ ഷൂട്ടിങ്ങിനായി പോകുമ്പോള്‍ കോഴിക്കോട് വച്ചാണ് താന്‍ ആദ്യമായി മാമുക്കോയയെ കണ്ടതും പരിചയപ്പെട്ടതെന്നും ജയറാം പറഞ്ഞു. അന്നുതൊട്ട് തന്റെ സിനിമയില്‍ മാമുക്കോയ, ഇന്നസെന്റ്, ഒടുവില്‍, ശങ്കരാടി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ഉണ്ടാകുമായിരുന്നെന്നും ജയറാം പറഞ്ഞു. 

സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ ഇവരെല്ലാം ഉണ്ടാകും. 40 ദിവസം ഒരു ഉത്സവം പോലെയാണ് ലൊക്കേഷനില്‍. ആ പട്ടികയിലെ അവസാന പേരാണ് ഇപ്പോള്‍ വെട്ടിപ്പോയിരിക്കുന്നത്. ഇനി ഇതുപോലെ ഒരു നടന്‍ ഇല്ല. അത്രമേല്‍ നാച്വറലായിരുന്നു അദ്ദേഹത്തിന്റെ അഭിനയമെന്നും ജയറാം പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമാ സംബന്ധമായി മണിരത്‌നത്തെ കണ്ടിരുന്നു. മലയാള സിനിമ എത്രമാത്രം സമ്പന്നമാണെന്നായിരുന്നു  അന്ന് മണിരത്‌നം പറഞ്ഞത്. ഇവിടുത്തെ നായക നടന്‍മാരെ ഉദ്ദേശിച്ചായിരുന്നില്ല അത് പറഞ്ഞത്. ഒരു ഇന്നസെന്റ്, ഒരു മാമുക്കോയ, ഒരു ഒടുവില്‍.. ഇങ്ങനെയായിരുന്നു ആ ലിസ്റ്റ്. സാധാരണക്കാരനായ പച്ചയായ മനുഷ്യനായിരുന്നു മാമുക്കോയ. ക്യാമറക്ക് പുറകില്‍ ഇത്തരത്തിലുള്ള തമാശകള്‍ ഒന്നുമില്ലെന്നും വളരെ രാഷ്ട്രീയമായിട്ട് നോക്കിക്കാണുകയും ചുറ്റുപാടുകളെ കുറിച്ച് വ്യക്തമായ ധാരണയുള്ളയാളുമായിരുന്നു മാമുക്കോയ എന്ന് ജയറാം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com