'നഷ്ടപ്പെട്ട 10 വര്‍ഷങ്ങള്‍ എനിക്ക് ആര് തിരിച്ചുതരുമെന്ന് അറിയില്ല'; കുറ്റവിമുക്തനായതിനു പിന്നാലെ സൂരജ് പഞ്ചോളി

വേദന നിറഞ്ഞതും ഉറക്കമില്ലാത്തതുമായ 10 വര്‍ഷങ്ങളാണ് കടന്നു പോയത് എന്നാണ് സൂരജ് പറയുന്നത്
ജിയ ഖാൻ, സൂരജ് പഞ്ചോളി/ ഇൻസ്റ്റ​ഗ്രാം
ജിയ ഖാൻ, സൂരജ് പഞ്ചോളി/ ഇൻസ്റ്റ​ഗ്രാം

ടി ജിയ ഖാന്റെ ആത്ഹത്യയില്‍ നടന്‍ ആദിത്യ പഞ്ചോളിയുടെ മകന്‍ സൂരജ് പഞ്ചോളിയെ കഴിഞ്ഞ ദിവസമാണ് കുറ്റവിമുക്തനാക്കിയത്. 10 വര്‍ഷത്തിനു ശേഷമായിരുന്നു സിബിഐ കോടതിയുടെ വിധി. അതിനു പിന്നാലെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ് സൂരജ് പഞ്ചോളി. വേദന നിറഞ്ഞതും ഉറക്കമില്ലാത്തതുമായ 10 വര്‍ഷങ്ങളാണ് കടന്നു പോയത് എന്നാണ് സൂരജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. 

വേദന നിറഞ്ഞതും ഉറക്കമില്ലാത്തതുമായ 10 വര്‍ഷങ്ങളാണ് ഈ വിധി പ്രസ്താവിക്കാന്‍ എടുത്തത്. പക്ഷേ ഇന്ന് എനിക്കെതിരെയുള്ള ഈ കേസ് ഞാന്‍ ജയിക്കുക മാത്രമല്ല, എന്റെ ആത്മവിശ്വാസവും അന്തസ്സും വീണ്ടെടുക്കുകയാണ് ചെയ്തത്. ഇത്തരം ഹീനമായ ആരോപണങ്ങളുമായി ലോകത്തെ അഭിമുഖീകരിക്കാന്‍ വളരെയധികം ധൈര്യം ആവശ്യമാണ്. ഇത്രയും ചെറുപ്പത്തില്‍ ഞാന്‍ കടന്നുപോയ വഴികളിലൂടെ ആരും കടന്നുപോകരുതെന്ന് ദൈവത്തോട് പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്റെ ജീവിതത്തിലെ ഈ 10 വര്‍ഷം ആര് എനിക്ക് തിരിച്ചുതരുമെന്ന് അറിയില്ല. ഒടുവില്‍ ഇത് അവസാനിച്ചതില്‍ സന്തോഷമുണ്ട്. എനിക്കു മാത്രമല്ല എന്റെ കുടുംബത്തിനും. സമാധാനത്തേക്കാള്‍ വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ല. - സൂരജ് പഞ്ചോളി കുറിച്ചു.


 
അമേരിക്കന്‍ പൗരയായിരുന്ന ജിയയെ 2013 ജൂണ്‍ മൂന്നിന് ജൂഹുവിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസ്സായിരുന്നു ജിയക്കു പ്രായം. ജിയയില്‍നിന്നു കണ്ടെടുത്ത കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സൂരജിനെതിരെ കേസെടുത്തത്. ജിയയുമായി പ്രണയത്തിലായിരുന്നു സൂരജ്. സൂരജില്‍നിന്നു കടുത്ത മാനസിക, ശാരീരിക പീഡനം നേരിട്ടെന്നാണ് ജിയ കുറിപ്പില്‍ എഴുതിയത്. തുടര്‍ന്ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സൂരജിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ആദിത്യ പഞ്ചോളി  സറീനാ വഹാബ് താര ദമ്പതികളുടെ മകനാണ് സൂരജ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com