മകളുടെ കരളിനായി കാത്തുനിന്നില്ല, മരണത്തെ മുഖാമുഖം കണ്ട് ഒരു മാസം; വേദനയായി സിദ്ദിഖിന്റെ വേർപാട്

ജീവിതത്തിൽ ഒരു ദുശീലവുമില്ലാത്ത അദ്ദേഹത്തിന് കരൾ രോ​ഗം ബാധിച്ചതാണ് സുഹൃത്തുക്കളെ ഞെട്ടിപ്പിച്ചത്
സിദ്ദിഖ് / ഫെയ്സ്ബുക്ക്
സിദ്ദിഖ് / ഫെയ്സ്ബുക്ക്

ഴിഞ്ഞ ഒരു മാസമായി ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെയായിരുന്നു സിദ്ദിഖിന്റെ സഞ്ചാരം. ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുമ്പോഴും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെന്നുമെന്ന് തന്നെയാണ് സുഹൃത്തുക്കൾ കരുതിയിരുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലമാക്കി സിദ്ദിഖ് വിടവാങ്ങി. 

കരൾ രോ​ഗമാണ് സിദ്ദിഖിന്റെ ജീവിതത്തിൽ വില്ലനായത്. ജീവിതത്തിൽ ഒരു ദുശീലവുമില്ലാത്ത അദ്ദേഹത്തിന് കരൾ രോ​ഗം ബാധിച്ചതാണ് സുഹൃത്തുക്കളെ ഞെട്ടിപ്പിച്ചത്. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ആയിരുന്നു രോഗം. കരൾ മാറ്റിവയ്ക്കലിനുള്ള നടപടികൾ പുരോ​ഗമിക്കുന്നതിനിടെ സിദ്ദിഖിന് ന്യുമോണിയ ബാധിക്കുകയായിരുന്നു. അതോടെ ശ്വാസകോശത്തിന്റെയും കരളിന്റെയും പ്രവർത്തനം താളംതെറ്റി. തുടർന്ന് ഐസിയുവിൽ വെന്റിലേറ്റർ പിന്തുണയിൽ ചികിത്സ തുടർന്നു. അതിനിടെ അരോ​ഗ്യനില മെച്ചപ്പെട്ടു. 

മകളുടെ കരളാണ് സിദ്ദിഖിന് മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനിടയിൽ  അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായി. തുടർന്ന് ഞായറാഴ്ച രാത്രി മുതൽ കാർഡിയോളജി ഐസിയുവിൽ വെന്റിലേറ്റർ പിന്തുണയോടെ ചികിത്സ നൽകി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം പൂർണമായി താളംതെറ്റിയതോടെ ജീവൻരക്ഷാ ഉപകരണമായ എക്മോ ഘടിപ്പിച്ചു. എന്നാൽ അവസ്ഥ ​ഗുരുതരമായി തുടർന്നു. അവസാനം പ്രിയപ്പെട്ടവർക്കെല്ലാം വേദനയായി സിദ്ദിഖ് വിടപറയുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com