സിദ്ദിഖ് ഇനി ഓര്‍മ്മ; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

മലയാളിയത്തിന്റെ പ്രിയ സംവിധായകന്‍ സിദ്ദിഖിന് വിട നല്‍കി സാംസ്‌കാരിക കേരളം
സിദ്ദിഖിന് ഔദ്യോഗിക ബഹുമതികള്‍ നല്‍കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
സിദ്ദിഖിന് ഔദ്യോഗിക ബഹുമതികള്‍ നല്‍കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

കൊച്ചി: മലയാളിയത്തിന്റെ പ്രിയ സംവിധായകന്‍ സിദ്ദിഖിന് വിട നല്‍കി സാംസ്‌കാരിക കേരളം. മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. 

കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് സിദ്ദിഖിനെ അവസാനമായി കാണാന്‍ ഒഴുകിയെത്തിയത്. സിദ്ദിഖിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ലാല്‍, സംസ്‌കാര ചടങ്ങുകള്‍ വരെ മൃതദേഹത്തിന് ഒപ്പമുണ്ടായിരുന്നു. പൊതുദര്‍ശന വേളയില്‍ പതലവണ ലാല്‍ സങ്കടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി. 

മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ, ജയറാം, വിനീത്, മിഥുന്‍ രമേഷ്, ബീന ആന്റണി, ജോണി ആന്റണി, ബി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി നിരവധിപേര്‍ സിദ്ദിഖിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com