'ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച ഹൃദയം തകർക്കുന്നു, സൗഹൃദത്തെ ഇതിഹാസമാക്കിയവർ'

'കലയിലെ അവരുടെ ആദ്യ ചുവട് അനുകരണമായിരുന്നെങ്കിലും അവരുടെ സൗഹൃദത്തെ ആർക്കും അനുകരിക്കാൻ പറ്റില്ല'
സിദ്ദിഖും ലാലും പഴയകാല ചിത്രം, സിദ്ദിഖിന്റെ മൃതദേഹത്തിനരികിൽ ഇരിക്കുന്ന ലാലിനെ ആശ്വസിപ്പിക്കുന്ന ടൊവിനോ/ എക്സ്പ്രസ് ചിത്രം
സിദ്ദിഖും ലാലും പഴയകാല ചിത്രം, സിദ്ദിഖിന്റെ മൃതദേഹത്തിനരികിൽ ഇരിക്കുന്ന ലാലിനെ ആശ്വസിപ്പിക്കുന്ന ടൊവിനോ/ എക്സ്പ്രസ് ചിത്രം

ലാൽ തനിക്ക് ആരായിരുന്നു എന്ന് കാണിച്ചു തന്നുകൊണ്ടാണ് സിദ്ദിഖ് വിടപറഞ്ഞത്. പ്രിയ സുഹൃത്തിന്റെ മൃതദേഹത്തിനരികിൽ തളർന്നിരിക്കുന്ന ലാലിന്റെ ചിത്രം മലയാളികളുടെ ഹൃദയം തകർക്കുന്നതായിരുന്നു. സിനിമ സ്വപ്നം കണ്ട് ആ സ്വപ്നത്തിലേക്ക് കൈകോർത്ത് നടന്നു കയറിയവർ. പാതിവഴിയിൽ ഇരുവരും വഴി പിരിഞ്ഞെങ്കിലും ആ സൗഹൃദം കൂടുതൽ തിളക്കത്തോടെ അവിടെ നിലനിന്നു. 

സിദ്ദിഖ്- ലാലിന്റെ സൗഹൃദത്തെക്കുറിച്ച് ഹരീഷ് പേരടി കുറിച്ച വരികൾ ശ്രദ്ധനേടുകയാണ്. ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച  മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു. കലയിലെ അവരുടെ ആദ്യ ചുവട് അനുകരണമായിരുന്നെങ്കിലും അവരുടെ സൗഹൃദത്തെ ആർക്കും അനുകരിക്കാൻ പറ്റില്ല. വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രമാണ് ഇരുവരും എന്നാണ് ഹരീഷ് പേരടി കുറിച്ചത്. 

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

സു...ഹൃത്ത് = നല്ല ഹൃദയമുള്ളവൻ..മലയാളത്തിലെ ആദ്യത്തെ ഇരട്ട സംവിധായകർ...രണ്ട് അമ്മമാർ പെറ്റിട്ടവർ..ഒന്നിച്ച് നടന്ന് സ്വപ്നങ്ങൾ തൊട്ടവർ..ജീവിതം കൊണ്ട് മനുഷ്യത്വം പഠിച്ചവർ..വഴി പിരിഞ്ഞിട്ടും വാക്കുകൾകൊണ്ടോ,നോട്ടങ്ങൾകൊണ്ടോ,ഭാവങ്ങൾകൊണ്ടോ അവർ പരസ്പ്പരം പഴി ചാരിയില്ല...ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച  മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു...കലയിലെ അവരുടെ ആദ്യ ചുവട് അനുകരണമായിരുന്നെങ്കിലും അവരുടെ സൗഹൃദത്തെ ആർക്കും അനുകരിക്കാൻ പറ്റില്ല...കാരണം അവരുടെ സൗഹൃദം അവരുടെത് മാത്രമായിരുന്നു...സ്വയം ഇതിഹാസമാവാതെ സൗഹൃദത്തെ ഇതിഹാസമാക്കിയവർ...സൗഹൃദത്തിന് ആർക്കും പറഞ്ഞ് കൊടുക്കാൻ പറ്റാത്ത ഉത്തരം കണ്ടെത്തിയവർ...വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രം ...സിദ്ധിഖേട്ടാ..ലാലേട്ടാ..സൗഹൃദ സലാം...

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com