മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും; 'നേര്' മോഷൻ പോസ്റ്റർ

ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
ജീത്തു ജോസഫും മോഹൻലാലും, നേര് മോഷൻ പോസ്റ്റർ/ ഫെയ്‌സ്‌ബുക്ക്
ജീത്തു ജോസഫും മോഹൻലാലും, നേര് മോഷൻ പോസ്റ്റർ/ ഫെയ്‌സ്‌ബുക്ക്
Updated on

ജീത്തു ജോസഫും മോഹൻലാലും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ ടെെറ്റിൽ പ്രഖ്യാപിച്ചു. 'നേര്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ 33-മത് നിർമാണ സംരംഭമാണ് 'നേര്'. 

ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും വെള്ളത്തിരയിൽ. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കോടതി പശ്ചാത്തലത്തിലാണ് ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സതീഷ് കുറുപ്പാണ് ഛായാ​ഗ്രഹണം. 

അതേസമയം, മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം അണിയറയിൽ ഒരുങ്ങുകയാണ്. നടൻ ആദിൽ ഹുസൈൻ ചിത്രത്തിൽ വേഷമിടുന്നുവെന്നാണ് റിപ്പോർട്ട്. തെന്നിന്ത്യൻ താരം തൃഷയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രമേഷ് പി പിള്ളൈ, മിഥുൻ എസ് പിള്ളൈ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് വിഷ്ണു ശ്യാം ആണ്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com