"അലാറം ഇട്ടപോലെയായിരുന്നു മോനിഷയുടെ ചിരി, ഇന്നുണ്ടായിരുന്നെങ്കില്‍ ശോഭനയെപ്പോലെ ആയേനെ": വിനീത്

സിനിമയേക്കാള്‍ കൂടുതല്‍ മോനിഷയുടെ പാഷന്‍ നൃത്തമായിരുന്നെന്നും വിനീത്
വിനീത് രാധാകൃഷ്ണന്‍, മോനിഷ
വിനീത് രാധാകൃഷ്ണന്‍, മോനിഷ


കാലത്തില്‍ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയനടി മോനിഷയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ വിനീത് രാധാകൃഷ്ണന്‍. മോനിഷയെക്കുറിച്ച് പറയുമ്പോള്‍ ആ ചിരിയാണ് വിനീത് ആദ്യം ഓര്‍ത്തത്. എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന ഒരാളായിരുന്നു മോനിഷയെന്നും ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും ശോഭനയെപ്പോലെ സ്വീകാര്യതയുള്ള ഒരു നര്‍ത്തകിയാകുമായിരുന്നെന്നും വിനീത് പറഞ്ഞു. ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു വിനീത്.

"മോനിഷയുടെ കൂടെ ഞാന്‍ അഞ്ച് സിനിമകള്‍ ചെയ്തു. എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന ഒരാളായിരുന്നു മോനിഷ. മോനിഷ വരുമ്പോള്‍ അറിയാം, അലാറം ഇട്ടപോലെ അങ്ങുനിന്നേ കേള്‍ക്കും ചിരി", വിനീത് പറഞ്ഞു. നൃത്തത്തെ വളരെ ഗൗരവമായാണ് മോനിഷ കണ്ടിരുന്നതെന്നും വിനീത് പറഞ്ഞു. "തലശ്ശേരിയില്‍ വന്നപ്പോള്‍ ഒരിക്കല്‍ നൃത്തം അവതരിപ്പിച്ചിരുന്നു, അവരുടെ പ്രകടനം ഞാന്‍ കണ്ടു. ആ പ്രായത്തില്‍ മികച്ച പരിശീലനം നേടിയ ഒരാള്‍ക്ക് മാത്രമേ അത് ചെയ്യാന്‍ കഴിയൂ. സിനിമയേക്കാള്‍ കൂടുതല്‍ മോനിഷയുടെ പാഷന്‍ നൃത്തമായിരുന്നെന്ന് എനിക്ക് തോന്നുന്നു. അപ്പോഴാണ് ആ ദുരന്തം സംഭവിച്ചത്. വലിയ നഷ്ടമാണ്. ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും ശോഭനയെപ്പോലെ സ്വീകാര്യതയുള്ള ഒരു നര്‍ത്തകിയാകുമായിരുന്നു", വിനീത് കൂട്ടിച്ചേര്‍ത്തു. 

"അപകടം നടക്കുമ്പോഴും മോനിഷ ഗുരുവായൂരില്‍ ഒരു പരിപാടിക്ക് വരേണ്ടതായിരുന്നു. അതിനിടയ്ക്ക് കുറച്ച് സമയം കിട്ടിയപ്പോള്‍ അച്ഛനെ കണ്ടിട്ട് വരാം എന്ന് പറഞ്ഞ് ബംഗളൂരുവിലേക്ക് പോയതാണ്. കൊച്ചിയില്‍ നിന്ന് എട്ട് മണിക്കുള്ള ഫ്‌ളൈറ്റിന് പോകാന്‍ തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് യാത്രതിരിച്ചതാണ്. ആ വഴിക്കാണ് അപകടം സംഭവിച്ചത്. കലാപരമായും ഒരു വ്യക്തി എന്ന നിലയിലും വലിയ നഷ്ടമാണ്", വിനീത് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com