ശിവണ്ണ മലയാളത്തിലേക്ക്: പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുമെന്ന് താരം

പൃഥ്വിരാജിനൊപ്പമായിരുന്നു ശിവണ്ണയുടെ മലയാളത്തിലേക്കുള്ള മാസ് എൻ‍ട്രി
ജയിലറിൽ ശിവരാജ് കുമാർ, പൃഥ്വിരാജ്/ ഫെയ്സ്ബുക്ക്
ജയിലറിൽ ശിവരാജ് കുമാർ, പൃഥ്വിരാജ്/ ഫെയ്സ്ബുക്ക്

യിലറിൽ മോഹൻലാലിനൊപ്പം വൻ കയ്യടി നേടിയ താരമാണ് കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ. രജനീചിത്രത്തിലൂടെ ശിവണ്ണയുടെ ആരാധകരായി മാറിയ മലയാളികളും നിരവധിയാണ്. ഇപ്പോൾ മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ഒരു വാർത്തയാണ് എത്തുന്നത്. ശിവരാജ് കുമാർ മലയാളത്തിലേക്ക് വരുന്നു എന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജിനൊപ്പമായിരുന്നു ശിവണ്ണയുടെ മലയാളത്തിലേക്കുള്ള മാസ് എൻ‍ട്രി. 

താരം തന്നെയാണ് ഇതേക്കുറിച്ച് പ്രതികരിച്ചത്. പൃഥ്വിരാജുമായി ഒരു ചിത്രം ചെയ്യാനുള്ള ചർച്ചയിലാണെന്ന് ശിവരാജ് കുമാർ പറഞ്ഞു. ചിത്രത്തേക്കുറിച്ച് കൂടുതൽ പറയാനാവില്ല. ഒരു ചിത്രം ചെയ്യുന്നുണ്ട്. പൃഥ്വിരാജിനെ ഏറെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ശിവണ്ണ  പ്രധാനവേഷത്തിലെത്തുക. 

ഹോംബാലെ ഫിലിംസിനുവേണ്ടി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ടൈസൺ ആയിരിക്കാം ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ചകൾ. എന്തായാലും ആരാധകരെ ആവേശത്തിലാക്കുകയാണ് വാർത്ത. ജയിലറിന്റെ പ്രചാരണത്തിനിടെ ചിത്രത്തിനും തന്റെ കഥാപാത്രത്തിനും കേരളത്തിലെ പ്രേക്ഷകർ നൽകിയ സ്വീകരണത്തിന് ശിവരാജ് കുമാർ നന്ദി പറഞ്ഞിരുന്നു.

രജനീകാന്തിന്റെ ജയിലറിൽ അതിഥി വേഷത്തിലാണ് ശിവരാജ് കുമാർ പ്രത്യക്ഷപ്പെടുന്നത്. നരസിംഹ എന്ന ഡോണിന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള നരസിം​ഹയുടെ കഥാപാത്രം തിയറ്ററുകളിൽ ആവേശം നിറച്ചിരുന്നു. ഗോസ്റ്റ് ആണ് ശിവരാജ് കുമാറിന്റേതായി അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം. ജയറാമാണ് ചിത്രത്തിൽ  വില്ലനായി എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com