'ഞങ്ങള്‍ക്ക് അച്ഛന്‍ വേണ്ട', വിവാഹത്തേക്കുറിച്ച് പറഞ്ഞാല്‍ മക്കള്‍ തടയും: സുസ്മിത സെന്‍

ഇപ്പോള്‍ ഞാന്‍ അവരോട് പോയി വിവാഹം കഴിക്കാം എന്നു പറഞ്ഞാല്‍ എന്ത്? എന്തിനുവേണ്ടി? എനിക്ക് അച്ഛനെ വേണ്ട.- എന്നായിരിക്കും പറയുക
സുസ്മിത സെൻ മക്കൾക്കൊപ്പം/ ഫെയ്സ്ബുക്ക്
സുസ്മിത സെൻ മക്കൾക്കൊപ്പം/ ഫെയ്സ്ബുക്ക്

ബോളിവുഡിന്റെ താരറാണിയാണ് സുസ്മിത സെന്‍. അവിവാഹിതയായ താരം രണ്ട് മക്കളുടെ അമ്മയാണ്. ചെറിയ പ്രായത്തിലാണ് കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനത്തില്‍ സുസ്മിത എത്തിയത്. മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിനായി താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. മക്കളുടെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. 

അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ താരം മക്കളേക്കുറിച്ചും വിവാഹത്തേക്കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് മക്കളോട് പറഞ്ഞാലുണ്ടാകാന്‍ പോകുന്ന പ്രതികരണത്തേക്കുറിച്ചാണ് താരം സംസാരിച്ചത്. മക്കള്‍ക്ക് അച്ഛനുണ്ടാകാന്‍ വേണ്ടി താന്‍ വിവാഹം കഴിക്കാം എന്ന് പറഞ്ഞാല്‍ 'എന്തിന്? ഞങ്ങള്‍ക്ക് അച്ഛനെ വേണ്ട'. എന്നായിരിക്കും അവര്‍ പറയുക എന്നാണ് സുസ്മിത പറയുന്നത്. 

അച്ഛന്റെ സ്ഥാനത്ത് ഒരാളെ മക്കള്‍ക്ക് മിസ് ചെയ്യുന്നുണ്ടാകില്ലേ എന്നായിരുന്നു അവതാരകന്റെ ചോദ്യം. അവരുടെ ജീവിതത്തില്‍ ഒരിക്കലും അച്ഛന്‍ ഇല്ലാതിരുന്നതുകൊണ്ട് അങ്ങനെ മിസ് ചെയ്യുന്നുണ്ടാവില്ല എന്നാണ് സുസ്മിത പറഞ്ഞത്. നമുക്കുണ്ടായിരുന്നതല്ലേ നഷ്ടപ്പെടുകയൊള്ളൂവെന്നും താരം ചോദിക്കുന്നു. 

ഇപ്പോള്‍ ഞാന്‍ അവരോട് പോയി വിവാഹം കഴിക്കാം എന്നു പറഞ്ഞാല്‍ എന്ത്? എന്തിനുവേണ്ടി? എനിക്ക് അച്ഛനെ വേണ്ട.- എന്നായിരിക്കും പറയുക. എന്നാല്‍ എനിക്ക് ഭര്‍ത്താവിനെ വേണം എന്നുതോന്നിയാല്‍ അവര്‍ക്ക് അതിലൊന്നും ചെയ്യാനാവില്ല. അവര്‍ക്ക് ഒരിക്കലും അച്ഛനെ മിസ് ചെയ്യില്ല. അവര്‍ക്ക് താത്തയുണ്ട്, എന്റെ അച്ഛന്‍, അവരുടെ മുത്തച്ഛന്‍. അദ്ദേഹം അവര്‍ക്ക് എല്ലാമാണ്. അവര്‍ക്ക് ഫാദര്‍ഫിഗറായോ വലിയ ഉദാഹരണമായോ അദ്ദേഹമുണ്ടാകും.- സുസ്മിത പറഞ്ഞു. 

24ാം വയസിലാണ് മൂത്തമകള്‍ റെനിയെ സുസ്മിത ദത്തെടുക്കുന്നത്. 2010ലാണ് രണ്ടാമത്ത മകള്‍ ആലിഷയെ ദത്തെടുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com