ട്രാൻസ്ജെൻഡേഴ്സിന്റെ കാൽതൊട്ടു വണങ്ങി, ഓണക്കോടി സമ്മാനിച്ച് സുരേഷ് ​ഗോപി: വിഡിയോ

വേദിയിൽ വച്ച് സിവിൽ സർവീസ് സ്വപ്‌നം കാണുന്ന അഭിരാമി എന്ന വിദ്യാർഥിക്ക് അതിന്റെ പഠനത്തിനായുളള സഹായവും സുരേഷ്‌ ഗോപി പ്രഖ്യാപിച്ചു
സുരേഷ് ​ഗോപി ട്രാൻസ്ജെൻഡേഴ്സിനൊപ്പം ഓണം ആഘോഷിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
സുരേഷ് ​ഗോപി ട്രാൻസ്ജെൻഡേഴ്സിനൊപ്പം ഓണം ആഘോഷിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്

ട്രാൻസ്ജെൻഡേഴ്സിനൊപ്പം ഓണം ആ​ഘോഷിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലാണ് ഓണാഘോഷം നടന്നത്. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സുരേഷ് ​ഗോപി ഓണക്കോടി സമ്മാനിച്ചു. കൂടാതെ അവർക്ക് ഓണസദ്യ വിളമ്പുകയും ചെയ്തു. 

ട്രാൻസ്ജെൻഡേഴ്സിന്റെ കാൽതൊട്ട് സുരേഷ് ​ഗോപി അനു​ഗ്രഹം തേടി. ഞാൻ ഇതാദ്യമായാണ് ഇവരുമായി ഇത്രയും ചേർന്നു നിൽക്കുന്നതും, ചേർത്തുപിടിക്കുന്നതും. എന്റെ ഗുരു എനിക്കു പറഞ്ഞു തന്നതാണ് ഞാൻ ഇവിടെ ചെയ്തത്. ഇവരുടെ കൈകളിലേക്ക് സന്തോഷം പകർത്തുന്നതിനു വേണ്ടി എന്താണ് ഇവരുടെ ഹൃദയത്തിലേക്ക് പകർന്നു നൽകാൻ പറ്റുക. അവരുടെ പാദം തൊട്ട് നമസ്കരിച്ചതും അതുകൊണ്ടാണ്. എല്ലാവർക്കും ഇവിടെ തുല്യത വേണം. അവിടെ ജാതി, മതം ഒന്നും ഇടകലർത്തരുത്. ആ തത്വം ഇവിടെ ആഘോഷിക്കപ്പെടുകയാണ് - സുരേഷ് ​ഗോപി പറഞ്ഞു. 

വേദിയിൽ വച്ച് സിവിൽ സർവീസ് സ്വപ്‌നം കാണുന്ന അഭിരാമി എന്ന വിദ്യാർഥിക്ക് അതിന്റെ പഠനത്തിനായുളള സഹായവും സുരേഷ്‌ ഗോപി പ്രഖ്യാപിച്ചു. എംബിഎ ബിരുദധാരിയായ അഭിരാമിയുടെ വലിയ സ്വപ്നമാണ് സിവിൽ സർവീസ്. വീടുവിട്ടിറങ്ങിയതിനാൽ സാമ്പത്തികസഹായം ആവശ്യമുണ്ടെന്നും സംഘാടകർ പറഞ്ഞതോടെയാണ് താരം സഹായം പ്രഖ്യാപിച്ചത്. അഭിരാമിക്ക്‌ അടുത്തദിവസംതന്നെ പരിശീലനകേന്ദ്രത്തിൽ ചേരാമെന്നും കേരളത്തിലെ ഏതെങ്കിലും ജില്ലയിലെ കളക്ടറായി വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com