'ഐസിയുവിൽ മരണത്തോട് മല്ലിടുന്നതിന് ഇടയിലും പാടാൻ പോയി, നന്ദി ഈ അച്ഛൻറെ മകളായി ജനിച്ചതിന്'

'മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ആ കണ്ണുകളിലെ തീ അണയുന്നത്  കണ്ടില്ല'
ശ്രുതി അച്ഛ‌നും അമ്മയ്ക്കുമൊപ്പം/ ഇൻസ്റ്റ​ഗ്രാം
ശ്രുതി അച്ഛ‌നും അമ്മയ്ക്കുമൊപ്പം/ ഇൻസ്റ്റ​ഗ്രാം

ച്ഛന്റെ രണ്ടാം ശ്രാദ്ധ ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടി ശ്രുതി ജയൻ. ഐസിയുവിൽ മരണത്തോട് മല്ലിടുന്നതിനിടയിലും ബാക്കിവച്ച രണ്ടുവരി പാട്ടു പാടാൻ അച്ഛൻ സ്റ്റുഡിയോയിൽ പോയി. മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ആ കണ്ണുകളിലെ തീ അണയുന്നത് താൻ കണ്ടില്ല എന്നാണ് ശ്രുതി പറയുന്നത്. സംഗീതജ്ഞനായ തൃശൂർ ജയന്റെ മകളാണ് ശ്രുതി. തന്നിലെ കലാകാരിയെ വളർത്തിയത് അച്ഛനാണ് എന്നാണ് ശ്രുതി പറയുന്നത്. 

ശ്രുതി ജയന്റെ കുറിപ്പ്

എന്റെ ശ്വാസത്തിൽ,ഹൃദയത്തിൽ, താളത്തിൽ, ചലനത്തിൽ ജീവിക്കുന്ന അച്ഛൻ. ആ നിഴലിനോളം തണൽ എനിക്ക് മറ്റൊന്നിലും കണ്ടെത്താൻ സാധിക്കില്ല..
ഇന്ന് രണ്ടാം ശ്രാദ്ധദിവസം…

നന്ദി ഈ അച്ഛൻറെ മകളായി ജനിച്ചതിന് . സ്നേഹവും കരുണയും പകർന്നു തന്നതിന്…എന്നിലെ കലാകാരിയെ വളർത്തിയതിന്..എന്തിനേയും ചിരിച്ച് നേരിടാൻ പഠിപ്പിച്ചതിന്..
അച്ഛാ..
നിങ്ങളൊരു ധീരനായ പോരാളിയായിരുന്നു…ജീവിതത്തിലെ ഓരോ നിമിഷവും അച്ചന് വെല്ലുവിളികളായിരുന്നു..

പട്ടിണിയിൽ വളർന്ന ബാല്യകാലം
അമ്മയില്ലാതെ വളർന്ന അച്ഛന് , പിന്നീടങ്ങോട്ട് കുടുംബത്തിലെ എല്ലാവരുടേയും അമ്മയായി മാറേണ്ടി വന്നു…
സംഗീതം ആയിരുന്നു അച്ഛൻറെ ആഹാരവും ജിവ ശ്വാസവും…
അച്ഛൻ പഠിച്ച വിദ്യാലയത്തിലെ ടീച്ചർമാരുടെ സഹായത്താൽ സംഗീതം പഠിച്ചു…
സ്വന്തമായ ശൈലി കൊണ്ട് നൃത്ത സംഗീത രംഗത്ത് സ്വന്തമായ ചുവടുറപ്പിച്ചു….

ജീവിത പങ്കാളി എന്ന നിലയിൽ അമ്മയ്ക്ക് ലഭിച്ച
മഹാഭാഗ്യമായിരുന്നു അച്ഛൻ..
സെറിബ്രൽ പാൾസി ആയിരുന്ന എന്റെ സഹോദരനന് ( അമ്പാടി) കിട്ടിയ അനുഗ്രഹമായിരുന്നു അച്ഛൻ..
18 വർഷം അവൻറെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ച മനുഷ്യൻ….
അച്ഛന്റെ ഹൃദയത്തിന്റെ താളം ഞങ്ങളുടെ ജീവിതതാളത്തെ തകിടം മറിച്ചപ്പോഴും, സംഗീതം കൊണ്ട് ഹൃദയ താളം അവസാന നിമിഷം വരെ പിടിച്ചു നിർത്തി…
സംഗീതത്തോടും താൻ ചെയ്യുന്ന ജോലിയോടും' പ്രതിബദ്ധതയും ആത്മ സമർപ്പണവും ഉള്ള വ്യക്തിത്വം ആയിരുന്നു അച്ഛന്റേത്..

I. C .U വിൽ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോഴും , ഡോക്ടറോടും, ആശുപത്രി അധികൃതരോടും പ്രത്യേകം അപേക്ഷിച്ച് പാടാൻ ബാക്കി വച്ച രണ്ട് വരി പാട്ട് recording studio il പോയി പാടി തിരിച്ച് വന്ന് വീണ്ടും ചികിൽസിയിലായി..
ഞാനും അച്ഛനെ ചികിൽസിച്ച ഡോക്ടറും നമിച്ചു പോയ ദിനങ്ങൾ ആയിരുന്നു അത്..
മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ആ കണ്ണുകളിലെ തീ അണയുന്നത് ഞാൻ കണ്ടില്ല..
2013 ഇൽ എന്റെ സഹോദരന്റെ മരണശേഷം മൂന്നാമത്തെ ദിവസം എനിക്ക് നൃത്തം ചേയ്യേണ്ടതായി വന്നപ്പോൾ ഞാൻ ഒന്നു പതറി..
അച്ഛൻ എന്നോട് ഇങ്ങനെ പറഞ്ഞു “
നമ്മൾ കലാകാരൻമാർ ആണ്…
വേദിയിൽ കയറിയാൽ മരണമോ, ദുഖങ്ങളോ, ആഘോഷങ്ങളോ ഒന്നും പാടില്ല…
നമ്മുടെ ജോലി മാത്രം..
അവിടെ നീയും നൃത്തവും സംഗീതവും മാത്രം …

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com