'അന്ന് അവാർഡ് വേദിയിലേക്ക് വിനായകനെ കടത്തിവിട്ടില്ല'

വിനായകനും സൗബിനുമൊന്നും തെലുങ്ക് നടന്മാരുടെ സൈസ് ഇല്ലാത്തതിനാൽ കടത്തിവിട്ടില്ല
വിനായകൻ/ ഫയൽ
വിനായകൻ/ ഫയൽ
Published on
Updated on

ലയാളത്തിൽ ചെറിയ വേഷങ്ങളിലൂടെ എത്തി ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകത്തിലെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് വിനായകൻ. രജനികാന്ത് ചിത്രം ജയിലറിലെ വില്ലൻ കഥാപാത്രം വിനായകന് വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. എന്നാൽ കുറച്ചുനാൾ മുൻപ് വരെ അങ്ങനെയായിരുന്നില്ല അവസ്ഥ. മുൻപ് ഒരു അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയ വിനായകനെ സെക്യൂരിറ്റി അകത്തേക്ക് കയറ്റിയില്ലെന്ന് പറയുകയാണ് ടിനി ടോം. 

ഹൈദരാബാദില്‍ വച്ച് നടന്ന ഐഫാ അവാര്‍ഡിലാണ് സംഭവമുണ്ടായത്. പരിപാടിയുടെ അവതാരകൻ ടിനി ടോം ആയിരുന്നു. ഒരു അഭിമുഖത്തിനിടെയാണ് അവാർഡ് നിശയിലുണ്ടായ രസകരമായ അനുഭവം പങ്കുവച്ചത്. വിനായകനും സൗബിനുമൊന്നും തെലുങ്ക് നടന്മാരുടെ സൈസ് ഇല്ലാത്തതിനാൽ കടത്തിവിട്ടില്ല എന്നാണ് ടിനി ടോം പറഞ്ഞു. 

 കറുത്ത ഫുൾ കൈ ഷർട്ടും കറുത്ത പാന്റും മെർക്കുറി ​ഗ്ലാസുമായിരുന്നു വിനായകന്റെ വേഷം. മലയാളം നടൻ എന്ന് പറഞ്ഞിട്ട് കയറ്റിലിട്ടില്ല. സെക്യൂരിറ്റി തടഞ്ഞതോടെ ഐ ആം ആൻ ആക്റ്റർ എന്ന് വിനായകൻ പറഞ്ഞു. മുന്നിലെ സീറ്റിൽ എല്ലാം തെലുങ്ക് നടന്മാരൊക്കെയാണ് ഇരിക്കുന്നത്. എന്താണ് നമുക്കൊന്നും ഇരിക്കാൻ പാടില്ലേ? എന്ന് ചോദിച്ചുകൊണ്ട് വിനായകൻ മുന്നിലെ സീറ്റിൽ കയറി ഇരുന്നു.- ടിനി ടോം പറഞ്ഞു. 

സെക്യൂരിറ്റി തടഞ്ഞതിൽ ഇവർക്ക് രോക്ഷമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവാർഡ് വാങ്ങിയ ശേഷം  കേരളത്തിൽ നിന്ന് ഇവിടെ വരാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലെന്നും ഇതിനുള്ളിൽ കയറാനാണ് ബുദ്ധിമുട്ടിയത് എന്നും സൗബിൻ പറഞ്ഞു. 
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com