യഷ്, സലാർ പോസ്റ്റർ/ ഫെയ്സ്ബുക്ക്
യഷ്, സലാർ പോസ്റ്റർ/ ഫെയ്സ്ബുക്ക്

സലാറില്‍ അതിഥി വേഷത്തില്‍ യഷ്?; പ്രതികരണവുമായി നിര്‍മാതാവ്

കെജിഎഫ് താരം യഷ് ചിത്രത്തില്‍ അതിഥി വേഷത്തിലെത്തും എന്നായിരുന്നു വാര്‍ത്തകള്‍

പ്രഭാസിനൊപ്പം മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് സലാര്‍. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. കെജിഎഫ് 2ന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സലാറിനുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിലെ ഒരു കാമിയോ റോളിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ശക്തമാകുന്നത്. 

കെജിഎഫ് താരം യഷ് ചിത്രത്തില്‍ അതിഥി വേഷത്തിലെത്തും എന്നായിരുന്നു വാര്‍ത്തകള്‍. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി നിര്‍മാതാവ് വിജയ് കിരഗന്‍ഡൂര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ അതിഥി വേഷം ഇല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 

കെജിഎഫും സലാറും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും പ്രശാന്ത് നേരത്തെ പറഞ്ഞു കഴിഞ്ഞു. ചിത്രത്തില്‍ കാമിയോ റോള്‍ ഇല്ല. പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ല.- വിജയ് പറഞ്ഞു. 

ശ്രുതി ഹാസന്‍ നായികയായി എത്തുന്ന ചിത്രം ഹംബാലെ പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്. ഗംഭീര ആക്ഷന്‍ രംഗങ്ങളോടെയാണ് ചിത്രം എത്തുക. ഇതിനാല്‍ തന്നെ എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ബാല ഗായികയായ തീര്‍ത്ഥ ഒരു അഭിമുഖത്തിനിടെ ചിത്രത്തില്‍ യഷ് ഉണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ താന്‍ അറിയാതെ യഷിന്റെ പേര് പറഞ്ഞ് പോയതാണ് എന്ന് പിന്നീട് തീര്‍ത്ഥ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com