'ശ്രേയസ് വീട്ടിലേക്ക് തിരിച്ചെത്തി; ഇനി ഒരിക്കലും ദൈവത്തെ ചോദ്യം ചെയ്യില്ല': കുറിപ്പുമായി നടന്റെ ഭാര്യ

'അവര്‍ക്ക് അറിയില്ലായിരുന്നു ആരെയാണ് അവര്‍ സഹായിക്കുന്നതെന്നും, എന്നിട്ടും അവര്‍ ഓടിയെത്തി'
ശ്രേയസും ദീപ്തിയും/ ഫെയ്സ്ബുക്ക്
ശ്രേയസും ദീപ്തിയും/ ഫെയ്സ്ബുക്ക്

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോളിവുഡ് നടന്‍ ശ്രേയസ് തല്‍പാഡെ വീട്ടിലേക്ക് തിരിച്ചെത്തി. താരത്തിന്റെ ഭാര്യ ദീപ്തിയാണ് സന്തോഷവാര്‍ത്ത അറിയിച്ചത്. പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ദീപ്തിയുടെ കുറിപ്പ്. 

'എന്റെ ജീവിതം. ശ്രേയസ് സുരക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തി. എവിടെയാണ് വിശ്വാസം അര്‍പ്പിക്കേണ്ടതെന്ന് എനിക്കറിയില്ല എന്ന് പറഞ്ഞ് ഞാന്‍ ശ്രേയസിനോട് തര്‍ക്കിക്കുമായിരുന്നു. സര്‍വശക്തനായ ദൈവമേ, എന്റെ ചോദ്യത്തിനുള്ള ഉത്തരം ഇന്ന് എനിക്കറിയാം. ആ സായാഹ്നത്തില്‍ ഞങ്ങളുടെ ജീവിതത്തില്‍ ഈ ക്രൂരമായ സംഭവം നടന്നപ്പോള്‍ അവന്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഇനി ഒരിക്കലും ദൈവത്തിന്റെ നിലനില്‍പ്പിനെ ഞാന്‍ ചോദ്യം ചെയ്യില്ല.'
 
'നമ്മുടെ നഗരത്തിലെ നല്ലവരായ മനുഷ്യരോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ വൈകുന്നേരം ഒരു കൈ സഹായത്തിനായി ഞാന്‍ വിളിച്ചപ്പോള്‍ പത്ത് കൈകളാണ് സഹായവുമായി എത്തിയത്. കാറിനുള്ളില്‍ ശ്രേയസ് കിടക്കുമ്പോള്‍, അവര്‍ക്ക് അറിയില്ലായിരുന്നു ആരെയാണ് അവര്‍ സഹായിക്കുന്നതെന്നും. എന്നിട്ടും അവര്‍ ഓടിയെത്തി. ആ ആളുകളോട്, നിങ്ങളെ ദൈവമാണ് അയച്ചത്. നന്ദി. എന്റെ സന്ദേശം നിങ്ങളിലേക്ക് എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'- ദീപ്തി കുറിച്ചു. 

സുഹൃത്തുക്കളോടും കുടുംബത്തിനോടും ഹിന്ദി, മറാത്തി സിനിമ മേഖലയോടും നന്ദി പറയാനും ദീപ്തി മറന്നില്ല. ഒറ്റയ്ക്കല്ല എന്ന് തോന്നിയത് അവരുടെ പിന്തുണ കാരണമാണ് എന്നാണ് ദീപ്തി കുറിച്ചത്. ആശുപത്രിയിലെ ജീവനക്കാരോടും ദീപ്തി നന്ദി അറിയിച്ചു. 

ഡിസംബര്‍ 14നാണ് ശ്രേയസിന് ഹൃദയാഘാതമുണ്ടായത്. വീട്ടില്‍ കുഴഞ്ഞുവീണ താരത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആഞ്ചിയോപ്ലാസ്റ്റിക് വിധേയനാക്കി. പുതിയ ചിത്രമായ വെല്‍കം ടു ജംഗിളിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിനു പിന്നാലെയാണ് ഹൃദയാഘാതമുണ്ടായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com