പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജൂഡ് ആന്റണിയുടെ '2018' ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്

15 സിനിമകള്‍ ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചിത്രം പുറത്തായി

തിരുവനന്തപുരം: ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രിയായ മലയാള ചിത്രം '2018' ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്.  മികച്ച രാജ്യാന്തര സിനിമ വിഭാഗത്തിലെ നാമനിര്‍ദേശത്തിനായാണ് '2018' മത്സരിച്ചത്. 15 സിനിമകള്‍ ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചിത്രം പുറത്തായി. 

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍,  തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്നതും 2018 ആണ്. 

കേരളത്തിലെ 2018ലെ പ്രളയമായിരുന്നു ചിത്രത്തിന്റെ പ്രമേയം. സാങ്കേതിക മികവിലും കലാപരമായും മികച്ചുനിന്നു 2018. മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തെലുങ്കില്‍ 2018 നേടിയത് 10 കോടിയില്‍ അധികമാണ് എന്നാണ് റിപ്പോര്‍ട്ട്. തമിഴിലും കന്നഡയിലും ഹിന്ദിയിലും 2018 സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com