'ഞാന്‍ സുന്ദരിയാണെന്ന് ഒരു സ്ത്രീ എന്റെ അടുത്തുവന്നു പറഞ്ഞു': ദിവസം മനോഹരമായെന്ന്  അഭയ ഹിരണ്‍മയി

അഭയ സുന്ദരിയാണ് എന്ന് പറഞ്ഞുകൊണ്ടും നിരവധി കമന്റുകളാണ് വരുന്നത്
അഭയ ഹിരണ്‍മയി/ചിത്രം: ഇൻസ്റ്റാ​ഗ്രാം
അഭയ ഹിരണ്‍മയി/ചിത്രം: ഇൻസ്റ്റാ​ഗ്രാം

സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയയാണ് ഗായിക അഭയ ഹിരണ്‍മയി. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി അഭയ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ക്ഷേത്രത്തില്‍ നിന്നുള്ള അഭയയുടെ പോസ്റ്റാണ്. 

യാദൃശ്ചികമായി ഒരു സ്ത്രീ എന്റെ അടുത്ത് വന്ന് ഞാന്‍ സുന്ദരിയാണെന്ന് പറഞ്ഞു. ഇത് എന്റെ ദിവസം മനോഹരമാക്കി. തണുത്ത ഞായറാഴ്ച നിങ്ങള്‍ക്ക് വേണ്ടത് ഒരു പ്രശംസ ആയിരിക്കും. മനോഹരമായ ദിവസങ്ങളാണ് വരാനിരിക്കുന്നത്.- അഭയ ഹിരണ്‍മയി കുറിച്ചു. സ്ത്രീകള്‍ സ്ത്രീകളെ പ്രശംസിക്കുന്നത് ഗംഭീരമാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. അഭയ സുന്ദരിയാണ് എന്ന് പറഞ്ഞുകൊണ്ടും നിരവധി കമന്റുകളാണ് വരുന്നത്. 

കഴിഞ്ഞ ദിവസമാണ് അഭയ പാടിയ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലെ ഗാനം പുറത്തുവന്നത്. ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യക്തിജീവിതത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയാകാറുള്ള താരമാണ് അഭയ. എന്നിട്ടും തന്റെ നിലപാടുകള്‍ ശക്തമായി പറയാന്‍ അഭയ മടിക്കാറില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com