നടന്‍ അര്‍ബാസ് ഖാന്‍ വിവാഹിതനായി; വധു മേക്കപ്പ് ആര്‍ട്ടിസ്റ്റ്: ചിത്രങ്ങള്‍

അര്‍ബാസിന്റെ രണ്ടാം വിവാഹമാണിത്. നടി മലൈക അറോറയായിരുന്നു ആദ്യ ഭാര്യ
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് നടന്‍ അര്‍ബാസ് ഖാന്‍ വിവാഹിതനായി. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷുറ ഖാന്‍ ആണ് വധു. ഇന്നലെ മുംബൈയിലെ അര്‍ബാസിന്റെ സഹോദരി അര്‍പിത ഖാന്റെ വസതിയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 

വിവാഹ ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഞാനും എന്റെ സ്വന്തവും ജീവിതകാലം മുഴുവനുള്ള സ്‌നേഹത്തിനും ഒരുമയ്ക്ക് തുടക്കമിടുന്നു. സ്‌പെഷ്യല്‍ ദിനത്തില്‍ നിങ്ങളുടെ അനുഗ്രഹം വേണം.- എന്ന കുറിപ്പിലാണ് അര്‍ബാസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 

അര്‍ബാസിന്റെ രണ്ടാം വിവാഹമാണിത്. നടി മലൈക അറോറയായിരുന്നു ആദ്യ ഭാര്യ. വിവാഹത്തില്‍ അര്‍ബാസിന്റെ മകന്‍ അര്‍ഹാനും പങ്കെടുത്തിരുന്നു. കൂടാതെ സഹോദരന്മാരായ സല്‍മാന്‍ ഖാന്‍, സൊഹൈല്‍ ഖാന്‍, അച്ഛന്‍ സലിം അമ്മ സല്‍മ ഖാന്‍ എന്നിവരും എത്തി. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com