ദൃശ്യം 2 സംവിധായകൻ അഭിഷേക് പഥക്കും നടി ശിവലീകയും വിവാ​ഹിതരാകുന്നു

അടുത്ത മാസം ​ഗോവയിൽ വെച്ചായിരിക്കും വിവാഹമെന്നാണ് സൂചന
അഭിഷേക് പഥക്കും നടി ശിവലീകയും വിവാ​ഹിതരാകുന്നു/ ചിത്രം ഇൻസ്റ്റാ​ഗ്രാം
അഭിഷേക് പഥക്കും നടി ശിവലീകയും വിവാ​ഹിതരാകുന്നു/ ചിത്രം ഇൻസ്റ്റാ​ഗ്രാം

ലയാളം സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യം 2 വിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്ത അഭിഷേക് പഥക്കും നടി ശിവലീക ഒബ്രോയിയും വിവാ​ഹിതരാകുന്നു. അടുത്ത മാസം ​ഗോവയിൽ വെച്ചായിരിക്കും വിവാഹമെന്നാണ് സൂചന. എന്നാൽ വിവാഹ തീയതി എന്നാണെന്ന് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുക. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. തുർക്കിയിൽ ഹോട്ട് എയർ ബലൂണുകൾക്ക് കീഴെ വെച്ച് ശിവലീകയോട് അഭിഷേക് വിവാഹാഭ്യർത്ഥന നടത്തിയത് നേരത്തെ ചർച്ചയായിരുന്നു.

ബോളിവുഡിലെ 2022-ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം 2. അജയ് ദേവ്​ഗൺ, ശ്രീയ ശരൺ, തബു, അക്ഷയ് ഖന്ന എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ആ​ഗോളതലത്തിൽ ചിത്രം 342 കോടിയിലേറെ കളക്ഷൻ വാരിക്കൂട്ടിയിരുന്നു.

സൂപ്പർ ഹിറ്റായിരുന്ന ദൃശ്യത്തിന്റെ ആദ്യ ഭാ​ഗം 2005 ൽ ബോളിവുഡിൽ സംവിധാനം ചെയ്തത് നിഷികാന്ത് കമ്മത്താണ്.  'യേ സാലി ആഷിഖി' എന്ന ചിത്രത്തിലൂടെയാണ് ശിവലീക ബോളിവുഡിലെത്തുന്നത്. 'ഖുദാ ഹാഫിസ്', 'ഖുദാ ഹാഫിസ് 2' എന്നീ ചിത്രങ്ങളിലും ശിവലീക അഭിനയിച്ചിരുന്നു. ഖുദാ ഹാഫിസിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു അഭിഷേക് പഥക്. ഈ ചിത്രത്തിൽ തുടങ്ങിയ സൗഹൃദമാണ് ഇരുവരേയും പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കുമെത്തിച്ചിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com