'പാവം, തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി'; അശ്ലീല കമന്റിന് അശ്വതി ശ്രീകാന്തിന്റെ മറുപടി

കമന്‍റിലെ അശ്ലീല ഭാഗങ്ങള്‍ മറച്ചു വച്ചായിരുന്നു പോസ്റ്റ്
അശ്വതി ശ്രീകാന്ത്/ചിത്രം: ഇൻസ്റ്റാ​ഗ്രാം
അശ്വതി ശ്രീകാന്ത്/ചിത്രം: ഇൻസ്റ്റാ​ഗ്രാം

ടി, അവതാരക എന്നീ നിലകളിൽ ശ്രദ്ധേയയാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം പല വിഷയങ്ങളിലും ശക്തമായി പ്രതികരിക്കാറുണ്ട്. ഇപ്പോൾ തനിക്ക് ലഭിച്ച അശ്ലീല കമന്റിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

കഴിഞ്ഞ ദിവസം അശ്വതി ഇൻസ്റ്റ​ഗ്രാമിൽ ക്യു ആൻഡ് എ സെഷൻ നടത്തിയിരുന്നു. അതിനിടെയാണ് അശ്ലീല കമന്റ് വന്നത്. തുടർന്ന് താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ തന്നെ പ്രതികരിക്കുകയായിരുന്നു. ”പാവം തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി. സഹതാപമുണ്ട്” എന്നാണ് അശ്വതി മറുപടിയായി കുറിച്ചത്.  കമന്‍റിലെ അശ്ലീല ഭാഗങ്ങള്‍ മറച്ചു വച്ചായിരുന്നു പോസ്റ്റ്. കുട്ടികൾ ഫോളോവേഴ്സായി ഉള്ളതിനാലാണ് വാക്കുകൾ മറച്ചതെന്നും അശ്വതി കുറിച്ചു. കമന്റ് അയച്ച ആളെ ടാ​ഗ് ചെയ്യാനും താരം മറന്നില്ല. 

 നേരത്തെയും ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ അശ്വതി പ്രതികരിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്ര​ദർശനം നടത്തി അറസ്റ്റിലായ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിന് പിന്നാലെ പ്രതികരണവുമായി അശ്വതി ശ്രീകാന്ത് രംഗത്തെത്തിയിരുന്നു . ‘ഓൾ കേരള മെൻസ് അസോസിയേഷൻ’എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം എന്നാണ് അശ്വതി കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com