'ഹനുമാൻ വരും', സീറ്റൊരുക്കി കാണികൾ; പടക്കം പൊട്ടിച്ചും ജയ് വിളിച്ചും ആഘോഷം, ആദിപുരുഷിന് ​ഗംഭീര സ്വീകരണം

സിനിമ തിയറ്ററുകളിൽ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന അണിയറ പ്രവർത്തകർ പറഞ്ഞത് വലിയ വാർത്തയായിരുന്നു
ആദിപുരുഷ് റിലീസ് ദിവസം തിയറ്ററിൽ നിന്നുള്ള കാഴ്ചകൾ/ വിഡിയോ സ്ക്രീൻഷോട്ട്
ആദിപുരുഷ് റിലീസ് ദിവസം തിയറ്ററിൽ നിന്നുള്ള കാഴ്ചകൾ/ വിഡിയോ സ്ക്രീൻഷോട്ട്

‌പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് തിയറ്ററിൽ എത്തിയിരിക്കുകയാണ്. പടക്കം പൊട്ടിച്ചും ജയ് വിളിച്ചുമാണ് ആരാധകർ ചിത്രത്തെ വരവേറ്റത്. സിനിമ തിയറ്ററുകളിൽ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന അണിയറ പ്രവർത്തകർ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തിയറ്ററിൽ ഹനുമാനായി സീറ്റ് മാറ്റിവെക്കുന്നതിന്റെ വിഡിയോകളാണ്. 

ഹനുമാന്റെ ചിത്രങ്ങളും പ്രതിമകളും സീറ്റിൽ വെച്ച് പൂജ ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. ഹനുമാനായി പഴവും മറ്റും സീറ്റിൽ അർപ്പിച്ചിരിക്കുന്നതും കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും വിഡിയോ പങ്കുവയ്ക്കുന്നത്. രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നും അതിനാൽ ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററിൽ ഹനുമാൻ എത്തുമെന്നുമാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. 


പലയിടത്തും നാല് മണിക്കുതന്നെ ഫാൻ ഷോകളുണ്ടായിരുന്നു. ഫാൻ ഷോയ്ക്കായി ആരാധകർ രണ്ടുമണിക്ക് തന്നെ എത്തിച്ചേർന്നു. കൊടികളും ധോലും ഒക്കെയായാണ് ഇവരെത്തിയത്. ചിത്രത്തിന് ആദ്യദിനത്തിൽ മികച്ച കളക്ഷൻ നേടാനാകുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com