ബോളിവുഡിൽ വീണ്ടും താരവിവാഹം; ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാവുന്നു

കാമുകി സബ ആസാദുമായാണ് താരത്തിന്റെ രണ്ടാം വിവാഹം
ഹൃത്വിക് റോഷനും സബ ആസാദും/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഹൃത്വിക് റോഷനും സബ ആസാദും/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on

വീണ്ടും താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്. സൂപ്പർതാരം ഹൃത്വിക് റോഷന്റെ വിവാഹം ഉടനുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാമുകി സബ ആസാദുമായാണ് താരത്തിന്റെ രണ്ടാം വിവാഹം. ഈ വ​ർഷം നവംബറിൽ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നു. ഹൃത്വിക്കോ സബയോ വിവാഹം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

കുറച്ചുനാളുകളായി ഇരുവരും ലിവ് ഇൻ റിലേഷനിലാണ് വാർത്തകളുണ്ടായിരുന്നു. ഹൃത്വിക്കും സബ ആസാദും ജുഹു വെര്‍സോവ ലിങ്ക് റോഡില്‍ നിര്‍മിക്കുന്ന ആഡംബര വസതിയുടെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയായിവരികയാണ്. സൂസന്ന ഖാനുമായി 2014ലാണ് ഹൃത്വിക് വിവാഹബന്ധം വേർപെടുത്തുന്നത്. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. സബയുമായുള്ള വിവാഹത്തിന് താരത്തിന്റെ മക്കൾ ഉൾപ്പടെ കുടുംബത്തിലെ എല്ലാവരും സമ്മതം അറിയിച്ചതായാണ് വിവരം. 

'വിക്രം വേദ'യാണ് ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'വിക്രം വേദ'യാണ്. ആക്ഷൻ ത്രില്ലറായി എത്തുന്ന ഫൈറ്ററാണ് താരത്തിന്റെ പുതിയ ചിത്രം. ദീപിക പദുക്കോണാണ് പ്രധാന വേഷത്തിൽ എത്തുന്നത്. റോക്കറ്റ് ബോയ്സ് സീസൺ 2ലാണ് സബയെ ഇനി കാണുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com