നിറവയറില്‍ ഇലിയാന ഡിക്രൂസ്; ഗര്‍ഭകാല ചിത്രങ്ങളുമായി താരം; വൈറല്‍

നിറവയര്‍ കാണിച്ചുകൊണ്ടുള്ളതാണ് താരത്തിന്റെ ചിത്രങ്ങള്‍
ഇലിയാന ഡിക്രൂസ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഇലിയാന ഡിക്രൂസ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് സുന്ദരി ഇലിയാന ഡിക്രൂസ് തന്റെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് താരത്തിന്റെ ചിത്രമാണ്. 

നിറവയര്‍ കാണിച്ചുകൊണ്ടുള്ളതാണ് താരത്തിന്റെ ചിത്രങ്ങള്‍. ബംപ് അലര്‍ട്ട് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുത്ത ബോഡികോണ്‍ ഡ്രസ്സിലാണ് ഇലിയാനയെ കാണുന്നത്. ആദ്യമായാണ് തന്റെ നിറവയറിലുള്ള ചിത്രങ്ങള്‍ ഇലിയാന സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. അതിനാല്‍ ആവേശത്തിലാണ് ആരാധകര്‍. നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. 

ഏപ്രില്‍ 18നാണ് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇലിയാന ആരാധകരെ അറിയിച്ചത്. അതിനു പിന്നാലെ കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് തിരക്കിക്കൊണ്ട് നിരവധി പേര്‍ എത്തിയിരുന്നു. അവിവാഹിതയായ താരം ഇതുവരെ കുഞ്ഞിന്റെ അച്ഛനെ വെളിപ്പെടുത്തിയിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com