'നിങ്ങൾക്ക് പ്രായം റിവേഴ്‌സ് ​ഗിയറിലാണോ പോകുന്നേ?'; പുതിയ ലുക്കിൽ കൂളായി മമ്മൂക്ക

സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മമ്മൂട്ടിയുടെ പുതിയ ലുക്ക്
നടൻ മമ്മൂട്ടി/ ചിത്രം സ്ക്രീൻഷോട്ട്
നടൻ മമ്മൂട്ടി/ ചിത്രം സ്ക്രീൻഷോട്ട്
Published on
Updated on

വെള്ളിത്തിരയിൽ അഭിനയ മികവു കൊണ്ട് ആരാധകരെ ഞെട്ടിക്കുന്ന നടൻ മമ്മൂട്ടി ലുക്കിന്റെ കാര്യത്തിലും വ്യത്യസ്തമല്ല. താരത്തിന്റേതായി പുറത്തു വരുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന പുതിയ വെബ് സീരീസ് ബേബീസിന്റെ പൂജയ്‌ക്ക് എത്തിയ മമ്മൂട്ടിയുടെ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാകുന്നത്. 

പ്രിന്റഡ് ഷർട്ടിൽ കൂളിങ് ​ഗ്ലാസ് വെച്ച് ഭീഷ്മ പർവ്വം ലുക്കിലാണ് മമ്മൂട്ടിൽ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നടൻ റെഹ്മാനും താരത്തിനൊപ്പം ചടങ്ങിൽ പങ്കെടുത്തു. 'ഏജ് ഇൻ റിവേഴ്‌സ് ​ഗിയർ', 'മമ്മൂക്കാ, നിങ്ങൾ ഇത് എന്ത് ഭാവിച്ച...' തുടങ്ങി ആരാധകരുടെ കമന്റുകൾ കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്. 

ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക' ആണ് മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തിൽ ​ഗൗതം മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടിയും ​ഗൗതം മേനോനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. കൊച്ചിയിലും ബം​ഗളൂരുവിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ഫിലിം സ്റ്റുഡിയോ യൂഡ്‍ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com