സല്‍മാന്‍ ഖാന് തടസമായി വഴിയില്‍; വിക്കി കൗശലിനെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍; വിഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നടന്‍ വിക്കി കൗശലിനെ തള്ളിമാറ്റുന്ന സല്‍മാന്‍ ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിഡിയോ ആണ്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. താരത്തിനെതിരെ വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നടന്‍ വിക്കി കൗശലിനെ തള്ളിമാറ്റുന്ന സല്‍മാന്‍ ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിഡിയോ ആണ്. 

അബുദാബിയില്‍ നടക്കുന്ന ഐഐഎഫ്എ 2023ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സല്‍മാന്‍ ഖാന്‍. സൂപ്പര്‍താരം കടന്നുവരുന്ന വഴിയില്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് നില്‍ക്കുകയായിരുന്നു വിക്കി. വലിയ ആള്‍ക്കൂട്ടത്തിനൊപ്പമാണ് സല്‍മാന്‍ കടന്നുവന്നത്. ഒതുങ്ങി നിന്ന് സല്‍മാനോട് സംസാരിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിക്കിയെ തള്ളി മാറ്റുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

സല്‍മാന്‍ ആരാധകര്‍ വിഡിയോ ആഘോഷമാക്കുമ്പോള്‍ വിമര്‍ശനവുമായി നിരവധി പേരാണ് എത്തുന്നത്. ടൈഗര്‍ വരുമ്പോള്‍ എല്ലാവരും മാറിക്കൊടുക്കണം എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. വിക്കി കൗശലിനെ അപമാനിച്ചു എന്നു പറഞ്ഞുകൊണ്ടും കമന്റുകള്‍ വരുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com