'ഭാര്യ ജോലിക്കു പോകുമ്പോള്‍ ഞാന്‍ വീട്ടിലിരുന്ന് മദ്യപിക്കും; മാറ്റിയത് മകന്റെ വാക്കുകള്‍': ബോബി ഡിയോള്‍

'എന്നോട് തന്നെ പുച്ഛം തോന്നിത്തുടങ്ങി. വീട്ടില്‍ തന്നെയിരുന്ന് ഒരുപാട് കുടിക്കാന്‍ തുടങ്ങി'
ബോബി ഡിയോള്‍/ചിത്രം: ഇൻസ്റ്റാ​ഗ്രാം
ബോബി ഡിയോള്‍/ചിത്രം: ഇൻസ്റ്റാ​ഗ്രാം

രു കാലത്ത് ബോളിവുഡ് സിനിമയിലെ സൂപ്പര്‍താരമായിരുന്നു ബോബി ഡിയോള്‍. കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് ബോളിവുഡില്‍ ശക്തമായ സാന്നിധ്യമായി തുടരുകയാണ് താരം. കരിയര്‍ തകര്‍ന്ന സമയത്ത് വീടിനു പുറത്തിറങ്ങാതെ ഇരുന്ന് മദ്യപിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ബോബി ഡിയോളിന്റെ വെളിപ്പെടുത്തല്‍. 

ഞാന്‍ പരാജയം സമ്മതിച്ചു. എന്നോട് തന്നെ പുച്ഛം തോന്നിത്തുടങ്ങി. വീട്ടില്‍ തന്നെയിരുന്ന് ഒരുപാട് കുടിക്കാന്‍ തുടങ്ങി. എന്നെ ശപിച്ചുകൊണ്ടിരുന്നു. ആളുകള്‍ക്ക് എന്നെ വേണ്ടാത്തത് എന്തുകൊണ്ടാണ്? ഞാന്‍ നല്ലതാണ്, എന്നിട്ടും അവര്‍ എന്തുകൊണ്ടാണ് എനിക്കൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്തത്? എന്നെല്ലാം ചോദിക്കാന്‍ തുടങ്ങി. എല്ലാക്കാര്യത്തിലും ഞാന്‍ നെഗറ്റീവായി. എന്നില്‍ നിന്ന് പോസിറ്റിവിറ്റിയുണ്ടായില്ല. ഞാന്‍ വീട്ടിലിരിക്കുമ്പോള്‍, ഭാര്യ ജോലിക്കു പോയി.- ബോബി ഡിയോള്‍ പറഞ്ഞു. 

മകന്റെ വാക്കുകളാണ് തന്റെ ചിന്തകളില്‍ മാറ്റം കൊണ്ടുവന്നത് എന്നാണ് താരം പറയുന്നത്. ഒരിക്കല്‍ മകന്‍ പറയുന്നത് കേട്ടു, അമ്മയ്ക്ക് അറിയാമോ, അമ്മ എല്ലാ ദിവസവും ജോലിക്കു പോകുമ്പോള്‍ അച്ഛന്‍ വീട്ടില്‍ ഇരിക്കുകയാണ്. അത് എന്നില്‍ ആഴത്തില്‍ സ്പര്‍ശിച്ചു. ഇനി അത് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. ഇതെല്ലാം സ്ലോ പ്രോസസ് ആയിരുന്നു. ഒറ്റ രാത്രികൊണ്ടല്ല ഞാന്‍ അതിനെ മറികടന്നത്.- ബോബി ഡിയോള്‍ പറഞ്ഞു. 

എന്റെ സഹോദരനും അച്ഛനും അമ്മയും സഹോദരിമാരും എല്ലാം എപ്പോഴും കൂടെയുണ്ടായിരുന്നു. എന്നാല്‍ എപ്പോഴും മറ്റുള്ളവരുടെ കൈപിടിച്ച് ചെയ്യാനാവില്ലല്ലോ. സ്വയം നടക്കാന്‍ പഠിക്കണം. ആളുകളെ കാണാനും നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറയാന്‍ തുടങ്ങി. - താരം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com