'റിവ്യൂ കാരണം സിനിമ നശിക്കില്ല, തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍': മമ്മൂട്ടി

റിവ്യൂവും റോസ്റ്റിങ്ങും രണ്ടാണെന്നും താരം
മമ്മൂട്ടി/ഫോട്ടോ: ഫെയ്സ്ബുക്ക്
മമ്മൂട്ടി/ഫോട്ടോ: ഫെയ്സ്ബുക്ക്

റിവ്യൂ കാരണം സിനിമയെ നശിപ്പിക്കാനാവില്ലെന്ന് നടന്‍ മമ്മൂട്ടി. സിനിമയ്ക്ക് പോകേണ്ടത് റിവ്യൂ കണ്ടിട്ടാവരുത്. പ്രേക്ഷകരാണ് തങ്ങള്‍ കാണേണ്ട സിനിമ തീരുമാനിക്കേണ്ടത് എന്ന് മമ്മൂട്ടി പറഞ്ഞു. റിവ്യൂവും റോസ്റ്റിങ്ങും രണ്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം കാതലിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം. 

റിവ്യൂ കാരണം സിനിമയെ നശിപ്പിക്കാന്‍ കഴിയില്ല. റിവ്യൂ കാരണം സിനിമ രക്ഷപ്പെടുമെന്നും തോന്നുന്നില്ല. റിവ്യൂക്കാര്‍ അവരുടെ വഴിക്കുപോകും സിനിമ സിനിമയുടെ വഴിക്കും. പ്രേക്ഷകരാണ് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയെ തീരുമാനിക്കുന്നത്. നമുക്കൊരു അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായം തന്നെയായിരിക്കണം. വേറെ ഒരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ അതോടെ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം പോയി. നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ചാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം റിവ്യൂ കാണണോ വേണ്ടയോ ഇന്ന്. - മമ്മൂട്ടി പറഞ്ഞു. 

ഒരു വ്യക്തിയേയോ അയാളുടെ സിനിമയേയോ ലക്ഷ്യം വച്ച് ആക്രമിക്കുന്നതിനെ റോസ്റ്റിങ് എന്നാണ് പറയുന്നതെന്നും അത് റിവ്യൂ ആയി കണക്കാക്കുന്നില്ലെന്നും സംവിധായകന്‍ ജിയോ പറഞ്ഞ്. ഭേദപ്പെട്ട സിനിമയെ വളരെ മോശമായി പറയുന്ന വിഡിയോകള്‍ കാണാറുണ്ട്. എന്നാല്‍ താന്‍ അതിനെ വാല്യു ചെയ്യുന്നില്ല എന്നും ജിയോ കൂട്ടിച്ചേര്‍ത്തു. ഒരുപാട് പേരാണ് ഫോണുമായി കണ്ടന്റ് ക്രിയേറ്റ് ചെയ്യാന്‍ ഇറങ്ങുന്നത്. ഹോട്ടലുകളേക്കുറിച്ചും ഇത്തരത്തില്‍ വിഡിയോകള്‍ വരാറില്ലെ. അത് കണ്ട് ആ കടയില്‍ ഭക്ഷണം കഴിച്ചാല്‍ നമുക്ക് പറ്റണമെന്ന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകള്‍ വിഡിയോ ചെയ്‌തോട്ടെയെന്നും നമുക്ക് എന്താ കുഴപ്പം എന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com