ഡാന്‍സ് ചെയ്യുന്നതിനിടെ സ്റ്റേജില്‍ നിന്ന് വീണു, എഴുന്നേറ്റ് വന്ന് വീണ്ടും ചുവടുവച്ച് ഷാഹിദ് കപൂര്‍: വിഡിയോ

ഡാന്‍സ് കളിക്കുന്നതിനിടെ താരം സ്റ്റേജില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു
ഷാഹിദ് കപൂര്‍/ചിത്രം: ഫെയ്സ്ബുക്ക്, ഷാഹിദ് ഡാൻസിനിടെ വീഴുന്നു/ വിഡിയോയിൽ നിന്ന്
ഷാഹിദ് കപൂര്‍/ചിത്രം: ഫെയ്സ്ബുക്ക്, ഷാഹിദ് ഡാൻസിനിടെ വീഴുന്നു/ വിഡിയോയിൽ നിന്ന്

ഡാന്‍സ് ചെയ്യുന്നതിനിടെ കാല്‍ തെന്നി സ്‌റ്റേജില്‍ നിന്ന് താഴേക്ക് വീണ് ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. ഡാന്‍സ് കളിക്കുന്നതിനിടെ താരം സ്റ്റേജില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

കറുപ്പ വസ്ത്രം ധരിച്ച് ഡാന്‍സ് ചെയ്യുന്ന ഷാഹിദിനെയാണ് വിഡിയോയില്‍ കാണുന്നത്. ഡാന്‍സ് ചെയ്യുന്നതിനിടെ താരത്തിന്റെ കാല്‍ തെന്നി സ്റ്റേജിന്റെ പുറത്തേക്ക് വീണു. എന്നാല്‍ വീണിടത്തുനിന്ന് എഴുന്നേറ്റ് വന്ന ഷാഹിദ് തന്റെ ഡാന്‍സ് പൂര്‍ത്തിയാക്കുകയായിരുന്നു. അവസാനം ചിരിച്ചുകൊണ്ട് ആരാധകര്‍ക്ക് ഫ്‌ളൈയിങ് കിസ് നല്‍കുന്നതും വിഡിയോയില്‍ കാണാം. താരം താന്‍ വീണിടത്തുപോയി നോക്കുകയും ചെയ്തു. 

എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് വിഡിയോ. വീണുപോയിട്ടും അവിടെ നിന്ന് എഴുന്നേറ്റ് വന്ന് ഡാന്‍സ് കളിച്ച താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. നവംബര്‍ 20നാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായത്. നവംബര്‍ 28വരെയാണ് ഫിലിംഫെസ്റ്റ് നടക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com